നെടുവത്തൂര്‍: വരള്‍ച്ച എത്തിയതോടെ നെടുവത്തൂര്‍ പഞ്ചായത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ കുടിവെള്ളത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും ഇവയൊന്നും നെടുവത്തൂര്‍ പഞ്ചായത്തിനെ തേടി വരുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
തെരെഞ്ഞെടുപ്പിന് മുന്‍പ് കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ഉള്‍പ്പടെ സമീപത്തെ പഞ്ചായത്തുകളില്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചു തുടങ്ങിയെങ്കിലും നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇതുവരെ കുടിവെള്ളവിതരണം സുഗമമാക്കാന്‍ ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കും സാധിച്ചിട്ടില്ല.
നെടുവത്തൂര്‍ നെടിയകാല ഭാഗം, വല്ലം ബാലപാഠി, ആനയം കോളനി, ചിറയില്‍ കോളനി, ആനയം നാലുസെന്റ് കോളനി, കരുവായം, പുല്ലാമല നാല് സെന്റ് കോളനി, പുത്തന്‍പുര ഭാഗം, കുഴിഞ്ഞവിള, ആലും കുന്നുംപുറം, ചാലൂക്കോണം കുറ്റിക്കാട്, പുല്ലാടിക്കല് ഭാഗം, അവണൂര്‍ ഉഷ്ണകാല, മലമുകള്‍ ലക്ഷം വീട് എന്നീ ഭാഗങ്ങളില്‍ കുടിവെള്ളം പ്രശ്നം രൂക്ഷമാണ്. നെടുവത്തൂര്‍ നെടിയകാലയില്‍ കുടിവെള്ളം ലഭ്യമാകുന്നില്ലെന്നും 15 വര്‍ഷത്തിലധികമായ കുടിവെള്ള പദ്ധതികള്‍ പൂര്ത്തീകരിക്കാത്തത്തിലും പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണം നടത്തിയിട്ടു പോലും പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: