കണ്ണൂര്‍ : കെ.എം.ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് തെരച്ചിലില്‍ നടത്തിയതില്‍ അരക്കോടിക്കൊപ്പം വിദേശ കറന്‍സികളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഷാജിയുടെ വീട്ടില്‍ ഒരുമിച്ചാണ് വിജിലന്‍സ് പരിശോധന നടത്തിയത്. എംഎല്‍എ ആയതിന് ശേഷം 28 തവണ കെ.എം. ഷാജി വിദേശയാത്രകള്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ കുട്ടികളുടെ നാണയ ശേഖരമാണ് ഇതെന്നാണ് കെ.എം. ഷാജി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മറുപടി. ഇതിനെ തുടര്‍ന്ന് മഹസറില്‍ രേഖപ്പെടുത്തിയശേഷം പണം തിരികെ നല്‍കി.
വിദേശ കറന്‍സിക്കൊപ്പം 39,000 രൂപയും 50 പവന്‍ സ്വര്‍ണ്ണവും 72 രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.അതേസമയം തന്നോട് മുഖ്യമന്ത്രി പകപോക്കുകയാണെന്നാണ് കെ.എം. ഷാജി എംഎല്‍എ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി ആയതിനാല്‍ തന്റെ പക്കല്‍ പണം ഉണ്ടാകുമെന്ന ധാരണയിലാണ് വിജിലന്‍സ് സംഘം എത്തിയത്.
വീട്ടില്‍ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകള്‍ പക്കലുണ്ട്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണെന്നുമാണ് കെ.എം. ഷാജി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: