Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന മണ്ണില്‍ വിദ്യ പാകി നൂറുമേനി കൊയ്ത് ഞ്ജിത്ത് ആര്‍. പാണത്തൂര്‍

ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ പാണത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു രഞ്ജിത്ത് പഠിച്ചത്. അഞ്ചു മുതല്‍ പത്തു വരെ പഠനം കാസര്‍കോട് എംആര്‍എസ്സിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 09:49 am IST
inArticle

കാസര്‍കോട്: വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന മണ്ണില്‍ വിദ്യ പാകിയാലും നൂറുമേനി കൊയ്യാനാകുമെന്ന് തെളിയിച്ചിരിക്കുയാണ് കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രഞ്ജിത്ത് ആര്‍. പാണത്തൂര്‍. റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള ദൂരം നടന്നു താണ്ടിയതിനു പിന്നില്‍ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുണ്ട് ഈ യുവാവിന്. നീണ്ടകാലത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ വന്നു ചേര്‍ന്ന സ്വപ്‌നതുല്യമായ നേട്ടം പ്രതിസന്ധികളില്‍ അകപ്പെട്ടുപോയവര്‍ക്കു പ്രചോദനമാകാന്‍ രഞ്ജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ പ്രമുഖരടക്കം ആയിരങ്ങളാണ് അത് ഷെയര്‍ ചെയ്തത്.

ബെംഗളുരു ക്രൈസ്റ്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് കഴിഞ്ഞ ആറിനാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമന ഉത്തരവ് ലഭിച്ചത്. 90 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ താന്‍ താമസിക്കുന്ന കുടിലിന്റെ ചിത്രം ഉള്‍പ്പടെ രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.  

‘ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെയാണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്… ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു.’ ഇങ്ങനെയാണ് രഞ്ജിത്ത് തന്റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത്. തയ്യല്‍ തൊഴിലാളിയായ എ. രാമചന്ദ്രന്റെയും തൊഴിലുറപ്പു തൊഴിലാളിയായ ബേബിയുടേയും മകനാണ് രഞ്ജിത്ത്. അനുജത്തി രഞ്ജിത എംഎ, ബിഎഡ് കഴിഞ്ഞു. അനുജന്‍ രാഹുല്‍ ഹോട്ടല്‍ മാനേജ്മന്റ് കഴിഞ്ഞു ഷെഫ് ആയി കോട്ടയത്ത് ഒരു റിസോര്‍ട്ടില്‍ ജോലി നോക്കുന്നു.  

ഒന്നാം ക്ലാസ് മുതല്‍ അഞ്ചു വരെ പാണത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു രഞ്ജിത്ത് പഠിച്ചത്. അഞ്ചു മുതല്‍ പത്തു വരെ പഠനം കാസര്‍കോട് എംആര്‍എസ്സിലായിരുന്നു. പ്ലസ്‌വണ്‍, പ്ലസ്ടു പഠിച്ചത് വളാന്തോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. ക്ലാസ്സുകളില്‍ ഒന്നാമനൊന്നുമായിരുന്നില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ പഠിക്കുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായ രഞ്ജിത് ജീവിതസാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പഠനം നിര്‍ത്താനാണ് ആദ്യം തീരുമാനിച്ചത്.  

അപ്പോഴാണ് പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റിയായി ജോലി കിട്ടിയത്. അതോടെ പകല്‍ പഠിക്കാനുള്ള സമയവും കിട്ടി. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. ഡിഗ്രിക്ക് പഠിക്കുമ്പോഴും പിജി ചെയ്യുമ്പോഴും സെക്യൂരിറ്റി ആയി ജോലി നോക്കിയിരുന്നു. ബിഎ ഇക്കണോമിക്‌സ് പഠിച്ചത് രാജപുരം സെന്റ് പയസ് കോളേജിലായിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലാണ് പിജി ചെയ്തത്. പിന്നീട് ഐഐടി മദ്രാസിലും എത്തി. അതിനു ശേഷം ജനുവരിയില്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ജനുവരിയില്‍ തന്നെയായിരുന്നു ഐഐഎമ്മിന്റെ അഭിമുഖവും.  

‘എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടിപ്പോയ ഒരുപ്പാട് സ്വപ്‌നങ്ങളുടെ കഥ. ഇനി അവയ്‌ക്ക് പകരം സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷെ തലയ്‌ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്‌നം കാണുക… ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം…’ എന്നു പറഞ്ഞാണ് രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.