കൊല്‍ക്കൊത്ത: ബംഗാളില്‍ ഒരു കേസില്‍ കള്ളനെ പിടികൂടാന്‍ എത്തിയ ബീഹാറില്‍ നിന്നുള്ള പൊലീസുകാരനായ അശ്വനീകുമാറിനെ ആള്‍ക്കൂട്ടം കൊലചെയ്തു. മുസ്ലിങ്ങളാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് അറിയുന്നു.
പശ്ചിമബംഗാളിലെ വടക്കന്‍ ദിനജ്പൂര്‍ ജില്ലയിലെ പന്തപാറ ഗ്രാമത്തിലെ മുഹമ്മദ് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസുകാരനെ കൊലപ്പെടുത്തിയത്. പന്തപാറയില്‍ ഒരു കള്ളനെ പിടികൂടാനും മോഷ്ടിച്ച ബൈക്ക് കണ്ടെത്താനുമാണ് അശ്വിനീകുമാര്‍ എത്തിയത്.
എന്നാല്‍ മുഹമ്മദ് ഇസ്രയേലിന്റെയും അദ്ദേഹത്തിന്റെ മകന് മുഹമ്മദ് അബ്ദുളിന്റെയും നേതൃത്വത്തിലുള്ള സംഘം അശ്വിനീകുമാറിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം.
ഏഴുപത്കാരിയായ കുമാറിന്റെ അമ്മ ഊര്‍മ്മിളാദേവി മകന്റെ മരണ വാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ മരിച്ചു. ഇസ്രയേലും അബ്ദുളും വാഹനമോഷ്ടാക്കളുടെ ഒരു സംഘത്തിന്റെ നേതാക്കളാണ്. പന്തപാറയില്‍ പൊലീസ് എത്തിയിരിക്കുന്നു എന്ന വിവരം പള്ളിയുടെ മൈക്ക് ഉപയോഗിച്ച് വിളിച്ച് പറയുകയായിരുന്നു. ഈ മൈക്ക് വഴി ആളുകളോട് പൊലീസിനെ ആക്രമിക്കാനും ആഹ്വാനം ചെയ്തിരുന്നു.
അമ്മയേയും മകനേയും ബീഹാറിലെ പൂര്‍ണിയയിലെ പഞ്ചു മണ്ഡല് തോലയില്‍ അടക്കം ചെയ്തു. മുസ്ലിങ്ങള്‍ ഒരു പൊലീസുകാരനെ കഴുത്തുഞെരിച്ച് കൊന്നതില്‍ വിശ്വഹിന്ദുപരിഷത്ത് നടക്കം പ്രകടിപ്പിച്ചു. ജിഹാദികളുടെ ഒരു കേന്ദ്രമാണ് പന്തപാറയെന്നും മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണ് ഇവരെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
കുമാറിനെ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: