മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കൊവിഡ് ബാധിച്ച് 13 പേര് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,480 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേ സമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,789 ആയി.
ഒമാനില്‍ ഇതുവരെ 1,73,029 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,202 പേര് കൂടി 24 മണിക്കൂറിനിടെ രോഗമുക്തരായി . 1,53,986 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 741 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 234 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: