കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎല്‍എയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ ഒരേ സമയമാണ് വിജിലന്‍സ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കെഎം ഷാജിയുടെ വരവിനേക്കാല്‍ 166 ശതമാനം സ്വത്ത് വര്‍ധിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തിയതായി പരാമര്‍ശിച്ചിരുന്നു. ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: