പരവൂര്‍: ചിറക്കര പഞ്ചായത്തില്‍ കുന്നിടിക്കലും കരമണ്ണുകടത്തും വ്യാപകമെന്നു പരാതി. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുന്നിടിക്കല്‍. കഴിഞ്ഞദിവസം ചിറക്കര കുഴിപ്പില്‍ വാര്‍ഡില്‍നിന്ന് കുന്നിടിച്ചു മണ്ണുകടത്തി. നാട്ടുകാര്‍ പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്ന് പരാതിയുണ്ട്.
ചിറക്കര, ഇലകമണ്‍, കല്ലുവാതുക്കല്‍ പഞ്ചായത്തുകളില്‍നിന്ന് കടത്തുന്ന മണ്ണ് തീരദേശപാതയിലൂടെയാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം മണ്ണുകടത്തിയ ലോറി കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ചിറക്കര വില്ലേജ് ഓഫീസര്‍ അറിയിച്ചു. വാഹനത്തിന്റെ നമ്പര്‍ പോലീസിന് കൈമാറിയതായും മണ്ണെടുത്ത ഭൂമിയുടെ ഉടമസ്ഥന്റെ പേരില്‍ കേസ് എടുക്കാന്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും വില്ലേജ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: