ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
അല്‍ ബാദര്‍ ഭീകരവാദ സംഘടനയിലെ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പതിനാലുകാരനും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. കുട്ടിയോട് ആയുധങ്ങള്‍ ഉപേക്ഷിക്കാനും കീഴടങ്ങനും സേന ആവശ്യപ്പെട്ടിരുന്നു. അതിനായി കുട്ടിയുടെ രക്ഷിതാക്കളെയും സംഭവസ്ഥലത്തെത്തിച്ചു. എന്നാല്‍ മറ്റ് ഭീകരര്‍ കുട്ടിയെ കീഴടങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്.
പ്രദേശത്ത് സൈന്യം ഇപ്പോഴും തെരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ എഴ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. അന്‍സര്‍ ഖസ്വാലത്ത് ഹിന്ദ് മേധാവി ഇംതിയാസ് അഹമ്മദ് ഷാ ഉള്‍പ്പെടെയുള്ളവരെയാണ് സേന വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: