കൊല്‍ക്കത്ത : വോട്ടെടുപ്പിനിടെ വെടിവെയ്പില്‍ നാല് പേര് കൊല്ലപ്പെട്ടത് ഖേദകരമായ സംഭവം. അവരുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളെ ദുഃഖം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് കൂച്ച് ബിഹാറിലെ മാതഭംഗയില്‍ നാല് പേര് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. സിലിഗുരുരിയില് തെരഞ്ഞെടുപ്പ് പ്രചാരണ പരിപായില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ബിജെപിക്ക് ജനങ്ങള്‍ നല്കുന്ന പിന്തുണയില്‍ ദീദിയും ഗുണ്ടകളും അസ്വസ്ഥരാണ്. കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നത്. എന്നാല്‍ സുരക്ഷാ സേനയെ ആക്രമിച്ചും കലാപമുണ്ടാക്കിയും വോട്ടെടുപ്പ് തടസപ്പെടുത്തിയുമുള്ള തന്ത്രങ്ങള്‍ ഒരിക്കലും മമതയെ സംരക്ഷിക്കില്ല. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ഇത്തരം തന്ത്രങ്ങള്‍ പയറ്റി രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ ജനങ്ങളോട് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം വോട്ടെടുപ്പ് തുടങ്ങിയ ശേഷം കൂച്ച് ബീഹാറിലും ഹൂഗ്ലിയിലും ഉള്‍പ്പെടെ വലിയ തോതില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: