ചിക്കാഗോ: മലയാള കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള കവിതക്കച്ചേരികേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കും. ഭക്തകവി പൂന്താനം മുതല്‍ ചീഫ് സെക്രട്ടറി വി പി ജോയി വരെയുള്ള വരുടെ കവിതകളാണ് രാഗതാള ലയത്തോടെ അവതരിപ്പിക്കുക. ഒരു മണിക്കൂര്‍ നീളുന്ന കച്ചേരിയില്‍ കവിത്രിയങ്ങളായ കുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടേയും ജി ശങ്കരപ്പിള്ള, സുഗതകുമാരി എന്നിവരുടേയും കവിതകള്‍ ഉണ്ടാകും.
ഡോ മണക്കാല ഗോപാലകൃഷ്ണനാണ് കച്ചേരി നടത്തുന്നത്. ഉള്ളൂരിന്റെ പ്രമസംഗീതം കവിത കച്ചേരി രൂപത്തില്‍ അവതരിപ്പിച്ച ശ്രദ്ധേയനായ ഗോപാലകൃഷ്ണന് രാമായണം കവിതകളും ഗാന്ധികവിതകളും കച്ചേരിയാക്കിയിട്ടുണ്ട്. കേരള നിയമസഭ ഉള്‍പ്പെടെ 50 ലധികം വേദികളില്‍ കവിത കച്ചേരി നടത്തിയിട്ടുണ്ട്.
മാവേലിക്കര വിജയകൃഷ്ണന് ( വയലിന്) തിരുവണ്ടൂര്‍ ശ്രീരാഗ്( ഫഌട്ട്), ശ്രീരംഗം കൃഷ്ണകുമാര്‍( മൃദഗം), പള്ളിക്കള്‍ സുരേഷ് (ഗഞ്ചിറ) എന്നിവരാണ് കച്ചേരിയിലെ മേളക്കാര്. ആര് പ്രസന്നകുമാറാണ് ആശയാവിഷ്ക്കാരം.
വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ( ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 5.30) ഓണ്‍ലൈനായി നടക്കുന്ന കച്ചേരിയില്‍ കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി മുഖ്യാതിഥി ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: