പത്തനാപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യമേഖലകളില്‍ നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ട നഗരമധ്യത്തിലെ പൊതുവേദി നാശത്തിന്റെ വക്കില്‍.
പത്തനാപുരം കുന്നിക്കോട് റോഡിനണ്ടും കെഎസ്ആര്‍ടിസി ഡിപ്പോ റോഡിനുംഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേജ് നിര്‍മ്മിച്ചത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ വേദിയുടെ നിര്‍മ്മാണം എറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെയും ദേശീയരാഷ്ട്രീയത്തിലെയും മുന്‍നിര നേതാക്കന്മാര്, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സംസാരിച്ചതും ഈ വേദിയിലാണ്. വി.എസ് അച്യുതാന്ദനെതിരെ വിവാദപ്രസംഗത്തിന് കെ.ബി. ഗണേഷ്കുമാര് തിരികൊളുത്തിയത് ഇവിടെ വച്ചാണ്. ഇത് രാഷ്ട്രീയകേരളത്തില്‍ കോളിളക്കമുണ്ടണ്ടാക്കി. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണനും പി.സി. ജോര്‍ജ്ജും സംസാരിച്ചതും ഇതേ വേദിയില്‍.
അഞ്ചോളം നിയമസഭ, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍, കണ്‍വന്‍ഷനുകള്‍, വിജയാഹ്ലാദങ്ങള്‍ എന്നിവയ്ക്കും ഈ വേദി സാക്ഷിയായി. അസൗകര്യമാണെന്ന് കാട്ടി പഞ്ചായത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ വേദി പൊളിക്കാനുള്ള പ്രതിഷേധയോഗങ്ങളും ഇവിടെയാണ് സംഘടിപ്പിച്ചത്. ഒരു കാലത്ത് വിവിധ കലാപരിപാടികളും ഇവിടെ വച്ച് നടത്തിയിരുന്നു. പൊതുനിരത്തുകളില്‍ യോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന കോടതി വിധിയെ അതിജീവിച്ചതും പത്തനാപുരത്തെ വേദി മാത്രമാണ്.
പ്ലാറ്റ്ഫോം തകര്‍ന്ന് മേല്‍ക്കൂര തുരുമ്പിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ വേദി. വ്യാപാരികളുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് വേദിയുടെ അടിത്തട്ട്. നിലവില്‍ പുനലൂര്‍ പൊന്‍കുന്നം കെഎസ്ടിപിഎ റോഡിന്റെ നിര്‍മാണം ആരംഭിച്ചാല്‍ വേദി പൂര്‍ണ്ണമായും പൊളിച്ച് മാറ്റും. ഇതോടെ പത്തനാപുരം നഗരത്തിലെ പൊതുവേദി ഓര്‍മകളില്‍ മാത്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: