ലഖ്നൗ: വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുള്ള മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് സര്‍വേ നടത്താന്‍ ആര്‍ക്കിയോളജി വകുപ്പിനോട് നിര്‍ദേശിച്ച് കോടതി. മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് ക്ഷേത്രം പൊളിച്ചാണ് മുസ്ലീം പള്ളിപണിതതെന്ന് പതിറ്റാണ്ടുകളായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തന്നെ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍വേയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണം. അതില്‍ രണ്ട് പേര് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്നും വാരണാസി കോടതി ഉത്തരവിട്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വേ ആംഭിക്കുമ്പോള്‍ പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ധനെ നിരീക്ഷകനായി നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
1991ല്‍ നാട്ടുകാര്‍ നല്കിയ കേസില്‍, 1664ല്‍ പ്രദേശത്തുണ്ടായിരുന്ന ഹിന്ദുക്ഷേത്രം തകര്‍ത്താണ് ഔറംഗസീബ് മുസ്ലിം മസ്ജിദ് പണിതതെന്നായിരുന്നു വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ പള്ളിപണിക്കായി ഉപയോഗിച്ചതിന്റെയും ചിത്രങ്ങള്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്തേക്ക് കയറിയാണ് പള്ളി പണിതെന്നുള്ള രേഖകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കേസ് പരിഗണിക്കുന്നതിനിടെ പരാതിക്കാര്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: