ന്യൂദല്‍ഹി കാലാവസ്ഥ സംബന്ധിച്ച യുഎസ് പ്രസിഡെന്റിന്റെ പ്രത്യേക പ്രതിനിധി ജോണ്‍ കെറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
പ്രസിഡന്റ് ബിഡന്റെ ആശംസകള്‍ കെറി പ്രധാനമന്ത്രിയെ അറിയിച്ചു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പ്രസിഡന്റ് ബിഡനുമായി അടുത്തിടെ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി സ്നേഹപൂര്‍വ്വം അനുസ്മരിച്ചു. പ്രസിഡന്റ് ബിഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം കെറിയോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഫലപ്രദമായ ചര്‍ച്ചകളെക്കുറിച്ച് കെറി പ്രധാനമന്ത്രിയെ അറിയിച്ചു. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തു് പറഞ്ഞു. 2021 ഏപ്രില്‍ 22 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള നേതാക്കളുടെ ഉച്ചകോടി സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
പാരീസ് കരാറിനു കീഴിലുള്ള ദേശീയതലത്തിലെ സംഭാവന നല്കാന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഹരിത സാങ്കേതികവിദ്യകളും ആവശ്യമായ ധനസഹായവും മിതമായ നിരക്കില്‍ ലഭ്യമാക്കികൊണ്ട് ക്കൊണ്ട് ഇന്ത്യ ഇന്ത്യയുടെ കാലാവസ്ഥാ പദ്ധതികളെ പിന്തുണയ്ക്കുമെന്ന് കെറി അഭിപ്രായപ്പെട്ടു. നവീകരണത്തിന് ധനസഹായം നല്‍കുന്നതിലും ഹരിത സാങ്കേതികവിദ്യകള്‍ വേഗത്തില്‍ വിന്യസിക്കുന്നതിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം മറ്റ് രാജ്യങ്ങളില്‍ നല്ല പ്രകടന ഫലമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: