ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ല. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന് നല്‍കും. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. രാജ്യത്ത് കോവിഡ് വാക്സിന്റെ ക്ഷാമം ഉള്ളതായി അന്ധ്രാപ്രദേശും മഹാരാഷ്ട്രയും ആശങ്ക അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ എങ്ങും വാക്സിന് ക്ഷാമമില്ല. സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള വാക്സിന് വിതരണം തുടരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വാക്സിന് ലഭിക്കും. വാക്സിന് സ്റ്റോക്ക് തീരുന്ന മുറയ്ക്ക് എത്തിച്ചു നല്‍കുമെന്നും ഹര്‍ഷ് വര്ധന് കൂട്ടിച്ചേര്‍ത്തു.
മുംബൈ നഗരത്തില്‍ വാക്സിന് സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ കൈവശം 14 ലക്ഷം വാക്സിന് മാത്രമേയുള്ളൂ. മൂന്ന് ദിവസത്തേയ്ക്ക് കൂടിയുള്ള വാക്സിന് മാത്രമാണ് ഇതെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചത്. ആന്ധ്രാപ്രദേശും വാക്സിന് സ്റ്റോക്ക് തീര്ന്നെനനുമായിരുന്നു അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: