തിരുവനന്തപുരം: കട്ടായിക്കോണത്തെ സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ആയിരുന്നു. കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് പോലീസ് നടപടിക്ക് മുതിര്‍ന്നതെന്ന് ശോഭ സുരേന്ദ്രന്. സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരായുള്ള പോലീസ് നടപടി കേരള പോലീസിന് മുകളില്‍ ഒരു പോലീസുണ്ടെന്ന് മന്ത്രി കടകംപള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.
കടകംപള്ളി സുരേന്ദ്രനെ പോലൊരു കാപട്യക്കാരെ കണ്ടിട്ടില്ലെന്ന് രൂക്ഷമായി വിമര്‍ശിച്ച ശോഭ സുരേന്ദ്രന്, മന്ത്രി പറഞ്ഞാല്‍ പോലീസ് തൊപ്പി ഊരി പാര്‍ട്ടി നേതാക്കളുടെ തലയില്‍ വെച്ച് കൊടുക്കുമെന്ന് ഇനി കരുതേണ്ടെന്നും പറഞ്ഞു.
തന്നെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയാണ് കാട്ടായിക്കോണം സംഘര്‍ഷം. തനിക്ക് വോട്ട് ചെയ്യാന്‍ പോലും സാധിച്ചില്ല. കഴക്കൂട്ടത്ത് ബിജെപി വിജയിക്കും. തെരഞ്ഞെടുപ്പിനായി താഴെ തട്ടില്‍ പ്രവര്‍ത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുന്നു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുളള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുമെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ദിനത്തില്‍ കാട്ടായിക്കോണത്ത് സിപിഎം നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സുര്‍ജിത്ത് റിമാന്‍ഡിലാണ്. ബൂത്ത് തകര്‍ത്തുവെന്ന ബിജെപിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം നടത്തിയത്. സ്ഥലത്ത് മൂന്നു പ്രാവശ്യം സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: