തൃശൂര്‍: പരാജയ ഭീതിയില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശരണം വിളികളും കോണ്‍ഗ്രസിന്റെ ശാപവാക്കുകളും. പോളിങ്ങ് ദിനത്തില്‍ വര്‍ഗീയതയെന്ന വജ്രായുധവും പുറത്തെടുത്ത് ഇടത് മുന്നണി. ശബരിമല വിഷയത്തില്‍ ഉയര്‍ന്ന രോഷം തണുപ്പിക്കാന്‍ പിണറായിയുടെ ദൈവവിളി സഹായകമായെന്ന വിലയിരുത്തലാണ് ഇടതുമുന്നണി നേതൃത്വത്തിനുള്ളത്. പിണറായിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമാനമായ ശരണം വിളികളുമായി എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും കാനം രാജേന്ദ്രനും രംഗത്തെത്തിയതും കൗതുകമായി.
പിണറായിയുടെ ദൈവവിളികളെ ശാപവാക്കുകള്‍ കൊണ്ട് നേരിട്ടാണ് യുഡിഎഫ് നേതൃത്വം രംഗത്തെത്തിയത്. ശബരിമല വിഷയത്തിന്റെ വ്യപ്തിയും സ്വാധീനവും കണക്കിലെടുത്താണ് ഇരുമുന്നണി നേതൃത്വങ്ങളും അവസാന നിമിഷം കൊമ്പുകോര്‍ത്തതും ശരണം വിളിച്ചതും. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വിലാപം മുതലക്കണ്ണീരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
വടക്കന്‍ കേരളത്തിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും കടുത്ത വര്‍ഗീയ പ്രചാരണമാണ് പോളിങ്ങ് ദിനത്തിലും തലേന്നും ഇടത് മുന്നണി നടത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തില്‍ മാത്രമായി പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ലെന്ന് വന്‍ പരസ്യം നല്‍കിയത് ഈ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
പൗരത്വ നിയമ ഭേദഗതി ചൂണ്ടിക്കാണിച്ച് ബിജെപിക്കെതിരെയും ബില്ലിനെ പരോക്ഷമായി പിന്തുണയ്ക്കുന്നവരെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസിനെതിരെയും വന്‍ പ്രചാരണമാണ് ഇടത് മുന്നണി നടത്തിയത്. ലഘുലേഖകളും ഇതിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുടെ ചിത്രവും സന്ദേശവുമുള്ള നോട്ടീസുകളും പ്രചരിപ്പിച്ചു. ഇതുവഴി തങ്ങള്‍ക്കനുകൂലമായി മുസ്ലിം ഏകീകരണം ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്. ശബരിമല വിഷയവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് ഉയര്‍ന്ന പോളിങ്ങ് നിരക്കിന് കാരണമായതെന്നാണ് വിലയിരുത്തല്‍. അതേസമയം ഉയര്‍ന്ന പോളിങ്ങ് ശതമാനം ആരെ തുണയ്ക്കുമെന്ന് മുന്നണികള്‍ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: