ചെന്നൈ : അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിമാരെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയുടേയും, സുഷമ സ്വരാജിന്റേയും മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്കാണ് നോട്ടീസ് നല്‍കിയത്.
സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദ്ദവും പീഡനവും സഹിക്കാനാകാതെ ആണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. മറുപടി നല്‍കിയില്ലെങ്കില്‍ കമ്മീഷന് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസീല്‍ പറയുന്നുണ്ട്.
ഉദയനിധി മാരനെതിരെ ഏപ്രില്‍ രണ്ടിനാണ് കമ്മീഷന് ബിജെപിയുടെ പരാതി ലഭിച്ചത്. മാര്‍ച്ച് 31ന് ധരംപൂരില്‍ വച്ചുനടന്ന പൊതുപരിപാടിയില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജിനേയും അരുണ്‍ ജെയ്റ്റ്ലിയേയും അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: