Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മഹാരാഷ്‌ട്രയില്‍ ബിജെപി ഓരോ യുദ്ധവും ജയിക്കുമ്പോള്‍…

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതിന് പിന്നിലെ രാഷ്‌ട്രീയകണ്ണികള്‍ ആരെന്നതും പുറത്ത് കൊണ്ടുവരാന്‍ എന്‍ഐഎയും ആഭ്യന്തരവകുപ്പിലെ അഴിമതിക്കഥകള്‍ സിബിഐയും അനാവരണം ചെയ്യുന്നതോടെ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള ഭരണം കൂടുതല്‍ പ്രതിസന്ധികളെ വരുംനാളുകളില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Apr 6, 2021, 06:38 pm IST
in Article

മഹാരാഷ്‌ട്രയില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാരൂപീകരണം സംബന്ധിച്ച ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മഹാവികാസ് അഘാദി എന്ന പേരില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ മഹാരാഷ്‌ട്രയിലെ ജനം ഒരു വലിയ ചതി മണത്തു. ഒരിയ്‌ക്കലും ചേരാത്ത ആശയവും നയപരിപാടികളും ഉള്ള ഈ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് എങ്ങിനെയാണ് ഒരു സര്‍ക്കാര്‍ രൂപീകരിക്കുക? ഇതായിരുന്നു മഹാരാഷ്‌ട്രക്കാരുടെ ചോദ്യം.  മാത്രമല്ല, ബിജെപിയോടൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേനയ്‌ക്ക് എങ്ങിനെയാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം  ബിജെപിയെ ഒഴിവാക്കി ശരത്പവാറിന്റെ എന്‍സിപിയേയും സോണിയയുടെ കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് ഭരിയ്‌ക്കാന്‍ കഴിയുക. ഈ ചതിയില്‍ നിന്നും കെട്ടിപ്പൊക്കിയ മഹാവികാസ് അഘാദി സര്‍ക്കാര്‍ ഇതാ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെയും .സ്വജനപക്ഷപാതത്തിന്റെയും വഞ്ചനകളുടെയും മുഖം കാട്ടി ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.  

ഇതിനെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന ബിജെപി മഹാരാഷ്‌ട്രയിലെ സര്‍‍ക്കാരിനെതിരെ യുദ്ധങ്ങള്‍ ഓരോന്നായി ജയിക്കുകയാണ്. തിങ്കളാഴ്ച ആഭ്യന്തരമന്ത്രി പദം അനില്‍ ദേശ്മുഖ് എന്ന എന്‍സിപി നേതാവ് രാജിവെച്ചൊഴിഞ്ഞപ്പോള്‍ അത് ബിജെപിയുടെ ഏറ്റവും ഒടുവിലത്തെ വിജയമായി. തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗിന്റെ ഹര്‍ജിയില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ രാജി.  

മാസം തോറും ഡാന്‍സ്ബാറുകളില്‍ നിന്നും മറ്റുമായി 100 കോടി രൂപ വീതം നിര്‍ബന്ധമായും പിരിച്ചെടുക്കണമെന്ന് പൊലീസിനോട് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്ആവശ്യപ്പെട്ടതുള്‍പ്പെടെയുള്ള പരാതികള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശപ്പെട്ടായിരുന്നു പരംബീര്‍ സിംഗ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സത്യം പുറത്തുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവിധേയനായ ആഭ്യന്തരമന്ത്രി മാറിനില്‍ക്കുകയോ രാജിവെക്കുകയോ അതല്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്നെ അദ്ദേഹത്തിനെ മാറ്റിനിര്‍ത്തുകയോ ചെയ്യണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാവ് ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു. അധികം വൈകാതെ ശരത്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തില്‍ അനില്‍ ദേശ്മുഖ് രാജിസന്നദ്ധത പ്രകടിപ്പിച്ചു. വൈകാതെ എന്‍സിപി തന്നെ അനില്‍ ദേശ്മുഖ് രാജിവെക്കുമെന്നും രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് ശരത്പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തിലായിരുന്നു അനില്‍ ദേശ്മുഖിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുത്തത്. ശരത്പവാര്‍, അനില്‍ ദേശ്മുഖ്, അജിത് പവാര്‍, സുപ്രിയ സുലെ എന്നിവര്‍ പങ്കെടുത്ത എന്‍സിപി ഉന്നതതലയോഗത്തിലാണ് തീരുമാനം.  

ഇതോടെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രധാനവകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അനില്‍ദേശ്മുഖാണ് ആരോപണത്തിന്റെ നടുവില്‍ നില്‍ക്കുന്നത്.  ആഭ്യന്തരമന്ത്രി രാജിവെക്കണം എന്ന ബിജെപിയുടെ ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. വരുംനാളുകളില്‍ ബിജെപി സമരത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നത് ഉറപ്പാണ്.  

വ്യവസായപ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച കേസും സച്ചിന്‍വാസെ എന്ന മുന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തി്‌ന്റെ സുഹൃത്തായ മീന ജോര്‍ജ്ജിന്റെയും അറസ്‌റ്റോടെ കൂടുതല്‍ രാഷ്‌ട്രീയമാനം കൈവന്നിരിക്കുകയാണ്. ഇരുവരും പഞ്ചനക്ഷത്രഹോട്ടലില്‍ താമസിച്ചാണ് ഗൂഢനീക്കം നടത്തിയതെന്ന് പറയുന്നു. ഈ സ്ത്രീയുടെ കൈയില്‍ നോട്ടെണ്ണല്‍ യന്ത്രവും ഏതാനും പെട്ടികളും ഉണ്ടായിരുന്നു. ആരുടെ പ്രതിനിധിയാണ് ഈ സ്ത്രീ?  ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യമാണെന്ന് അംബാനിയെ ബോധ്യപ്പെടുത്തുക വഴി വന്‍തുക ഈടാക്കാനായിരുന്നു മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലിയയ്‌ക്ക് മുന്നിലെ ബോംബ് നാടകം എന്നും തെളിഞ്ഞിരിക്കുന്നു. 

, ബോംബ് നിറയ്‌ക്കാനുള്ള വാഹനം വ്യാപാരിയായ മന്‍സുഖ് ഹിരന്റെ കയ്യില്‍ നിന്ന് വാങ്ങിയശേഷം അയാളെ സച്ചിന്‍ വാസെ കൊലപ്പെടുത്തുകയും ചെയ്തു. എങ്കിലും സച്ചിന്‍ വാസെ എന്ന ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തേഡ് റേറ്റ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ മാത്രം ബുദ്ധിയായിരിക്കില്ല ഇത്രയും സങ്കീര്‍ണ്ണമായ ഗൂഢപദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നത് വ്യക്തം. ഭരണത്തിലിരിക്കുന്ന ഏതേത് രാഷ്‌ട്രീയപാര്‍ട്ടികളുടെ ഏതെല്ലാം നേതാക്കള്‍ ഈ ബോംബ് ഗൂഢാലോചനയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നറിയേണ്ടിയിരിക്കുന്നു. ഈ നീക്കമാണ് എന്‍ഐഎ നടത്തുന്നത്. സച്ചിന്‍ വാസേ ശിവസേനക്കാരുടെ നോമിനിയാണെന്ന് എന്‍സിപിയും എന്‍സിപിക്കാരുടെ ഏജന്‍റാണെന്ന് ശിവസേനയും വാദിക്കുന്നു. ഇനി സിബി ഐ ആഭ്യന്തരവകുപ്പിന് പിന്നിലെ അഴിമതികള്‍ കൂടി ചികയുന്നതോടെ സത്യം ഏതാണ്ട് പുറത്ത് വരും.  

വ്യക്തമായി പറഞ്ഞാല്‍ അനില്‍ ദേശ്മുഖിന്റെ രാജി മഹാവികാസ് അഘാദിയ്‌ക്ക് എതിരെ ബിജെപി  നേടിയ രണ്ടാമത്തെ വിജയമാണ്. ആദ്യത്തേത് ശിവസേന നേതാവും മഹാരാഷ്‌ട്ര വനംവകുപ്പ് മന്ത്രിയുമായ  സഞ്ജയ് റാത്തോ‍ഡിന്റെ രാജിയ്‌ക്ക് വേണ്ടിയുള്ള സമരമായിരുന്നു. പ്രമുഖ ടിക് ടോക് സ്റ്റാര്‍ പൂജ ചവാന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസിലാണ് അന്ന് ബിജെപി സഞ്ജയ് റാത്തോ‍ഡിന്റെ രാജി ആവശ്യപ്പെട്ടത്.  

കേസില്‍ സഞ്ജയ് റാത്തോഡിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന  ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സഞ്ജയ് റോത്തോഡിന്റെ പേര് പുറത്തായത്. പൂജാ ചവാനുമായുള്ള മന്ത്രിയുടെ രഹസ്യബന്ധം തെളിയിക്കുന്ന ശബ്ദരേഖകള്‍ ഒന്നിന് പുറകെ ഒന്നായി പുറത്ത് വന്നതോടെ മന്ത്രിയ്‌ക്ക് പ്രതിരോധിക്കാന്‍ കഴിയാതായി. ഏറ്റവുമൊടുവില്‍ കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കണമെന്നും  ലാപ്‌ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും നിര്‍ദേശിക്കുന്ന ഒരു  അജ്ഞാതന്റെ ശബ്ദമുള്ള വോയ്സ് ക്ലിപ്പ് പുറത്തിറങ്ങിയതോടെ ആളുകള്‍  ആരാണ് പ്രതിയെന്ന് നിസ്സംശയം തിരിച്ചറിഞ്ഞു. അത് സഞ്ജയ് റാത്തോഡിന്റെ ശബ്ദമായിരുന്നു.  

ചിലര്‍ മനപൂര്‍വ്വം റെക്കോഡ് ചെയ്തതാണ്  ശബ്ദരേഖയെന്ന് ആരോപിച്ചെങ്കിലും 11 വോയ്സ് ക്ലിപ്പുകള്‍ പുറത്തുവന്നതോടെ മന്ത്രി രാജിവെച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള  പ്രക്ഷോഭം ശക്തമായതോടെ  സഞ്ജയ് റാത്തോഡിന്റെ രാജിക്ക് ഉദ്ധവ് താക്കറെയും വഴങ്ങുകയായിരുന്നു.  

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്നുള്ള മഹാവികാസ് അഘാദി എന്ന അവിശുദ്ധ കൂട്ടുകെട്ടിന് ബിജെപിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ആദ്യത്തെ ആഘാതമായിരുന്നു സഞ്ജയ് റാത്തോഡിന്റെ രാജി.  

ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മഹാരാഷ്‌ട്രയിലെ മഹാവസൂലി സര്‍ക്കാരിന്റെ യഥാര്‍ത്ഥമുഖം അനാവരണം ചെയ്യപ്പെടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.സിബി ഐ അന്വേഷണത്തില്‍ മഹാരാഷ്‌ട്ര മന്ത്രിസഭയിലെ ആരൊക്കെയാണ് അഴിമതിപ്പണം കൈപ്പറ്റുന്നതെന്ന കാര്യം തെളിയുമെന്നും ബിജെപി നേതാവ് കിരിത് സോമയ്യയും അഭിപ്രായപ്പെടുന്നു.  

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതിന് പിന്നിലെ രാഷ്‌ട്രീയകണ്ണികള്‍ ആരെന്നതും പുറത്ത് കൊണ്ടുവരാന്‍ എന്‍ഐഎയും ആഭ്യന്തരവകുപ്പിലെ അഴിമതിക്കഥകള്‍  സിബിഐയും അനാവരണം ചെയ്യുന്നതോടെ  ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള ഭരണം കൂടുതല്‍ പ്രതിസന്ധികളെ വരുംനാളുകളില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച.  

Tags: മഹാവികാസ് അഘാധിസച്ചിന്‍ വാസെആന്‍റിലിയbjpആന്‍റിലിയ ബോംബ് കേസ്മഹാരാഷ്ട്രഅനില്‍ ദേശ്മുഖ്സര്‍ക്കാര്‍ശരദ് പവാര്‍യുദ്ധംNcpUddhav ThackerayShiv Sena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.