തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സമരം ചെയ്ത ലയ രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റ് സൃഷ്ടിച്ച് നേട്ടം കൊയ്യാന്‍ ഇടത് മുന്നണിയുടെ ശ്രമം.
സമൂഹമാധ്യമങ്ങളില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ലയ രാജേഷിന്റെ പേരില്‍ പോസ്റ്റ് പ്രചരിക്കുകയാണ്. എന്നാല്‍ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റുകള്‍ വ്യാജമാണെന്ന് പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിന് നേതൃത്വം നല്കിയ ലയ രാജേഷ് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ താന്‍ അനുകൂലിച്ച് സംസാരിക്കുകയോ ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്നോ പറഞ്ഞിട്ടില്ലെന്നും ലയ വ്യക്തമാക്കി. തന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി വ്യാജപ്രചാരണം നടത്തുകയാണെന്ന് പറഞ്ഞ് അവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: