Categories: Kerala

‘വിരട്ടല്‍ വേണ്ട, വിശ്വാസം ജീവവായു’; മന്ത്രി എ കെ ബാലന്റെ പരാതിയില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

മുഖ്യമന്ത്രിക്ക് അയ്യകോപമുണ്ടാകുമെന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Published by

തിരുവനന്തപുരം: വോട്ട് ചെയ്ത ശേഷം നടത്തിയ പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി മന്ത്രി എ കെ ബാലന്‍. മുഖ്യമന്ത്രിക്ക് അയ്യകോപമുണ്ടാകുമെന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമായി ചിത്രീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. 

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമൂഹ്യനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാരുണ്ടാകണം. കുറച്ചുകാലമായി വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ട്. അതിപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇടുതു പക്ഷം ഭരിക്കുമ്പോള്‍ വിശ്വാസം എന്ന വാക്ക് മിണ്ടാന്‍ പാടില്ലെന്നാണോ അര്‍ഥമെന്ന് പരാതിയെക്കുറിച്ച് പ്രതികരണം തേടിയ വാര്‍ത്താ ചാനലിനോട് ജി സുകുമാരന്‍ നായര്‍ ചോദിച്ചു. വിരട്ടല്‍ വേണ്ട, വിശ്വാസം ജീവവായുവാണ്. അതിനെ തൊടാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക