ആലപ്പുഴ: ഹിന്ദുവിന്റെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളേയും അധിക്ഷേപിച്ച് സിപിഎം പ്രകോപനം തുടര്‍ക്കഥയാകുന്നു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി വെണ്മണി ശാര്‍ങക്കാവ് ദേവീക്ഷേത്രത്തിനു സമീപത്തായി സ്ഥാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പു പ്രചരണ ബോര്‍ഡില്‍ ഭഗവതിക്കു സമര്‍പ്പിക്കുന്ന കെട്ടുകുതിരയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണം.
പിണറായി വിജയന്, സജി ചെറിയാന്, എന്നിവരുടെ ചിത്രങ്ങളും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നങ്ങളും കുതിരയില്‍ പതിച്ചിട്ടുണ്ട്. മുകളില്‍ ഈ ചിഹ്നത്തോടെയുള്ള ചെങ്കൊടിയും. ‘സഖാവ് സജി ചെറിയാനെ വിജയിപ്പിക്കുക, മാമ്പ്രപ്പാടം സഖാക്കള്‍, എല്ലാവര്ക്കും വിഷു ആശംസകള്‍’ എന്നും എഴുതിയിട്ടുണ്ട്. വിശ്വാസികള്‍ ഏറെ ഭക്തിയാദരവോടെയും ദിവസങ്ങളുടെ വ്രതശുദ്ധിയോടെയുമാണ് വിഷുവിനു തേരും കുതിരയുമുള്പ്പെടെയുള്ള കെട്ടുരുപ്പടികള്‍ ദേവിയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്. ഇതിനെയാണ് സിപിഎം വികലമാക്കി അധിക്ഷേപിച്ചിരിക്കുന്നത്.
നേരത്തെ സിപിഎം ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കുത്തിയോട്ടത്തിന്റെ പാരഡിയിറക്കിയതും വിവാദമായിരുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിവിധ ഹൈന്ദവ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയട്ടുണ്ട്. കുത്തിയോട്ടപ്പാട്ടുകളുടെ താളത്തില്‍ രാഷ്ട്രീയ പ്രചാരണത്തിനായുള്ള പാട്ടുകളുണ്ടാക്കി, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു.
ക്ഷേത്രവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവര്ക്കെതിരേ ശക്തമായനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: