തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷം പണം ഒഴുക്കാനുള്ള കെ.മുരളീധരന്റെ ശ്രമത്തെ ജനം സംഘടിച്ച് തടഞ്ഞതെന്ന് കുമ്മനം രാജശേഖരൻ. ഫോർട്ട് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമത്ത് പണം ഒഴുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു യുഡിഎഫും സ്ഥാനാർഥിയും. അത് തരിച്ചറിഞ്ഞ് ജനങ്ങൾ തടയാൻ മുന്നിട്ടിറങ്ങി. അപ്പോൾ കോൺഗ്രസ് പ്രവർത്തകർ ജനങ്ങളെ ആക്രമിച്ചു. ആ സംഘർഷം തടയാനാണ് ബിജെപി പ്രവർത്തകർ ശ്രമിച്ചത്. ഈസമയം എസ്ഡിപിഐയും കോൺഗ്രസും ചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. തീവ്രവാദ സംഘടനായ എസ്ഡിപിഐ അക്രമത്തിന് എത്തിയത് ദുരൂഹമാണ്. മാത്രമല്ല സ്ഥാനാർഥി കെ.മുരളീധരൻ ആ സമയത്ത് അവിടെ എത്തിയതും സംശയാസ്പദമാണ്. നേമത്ത് മൂല്യാധിഷ്ഠിത രാഷ്‌ട്രീയപ്രവർത്തനം നടത്താൻ യുഡിഎഫും എൽഡിഎഫും തയ്യാറാല്ല. ഇരുവരും ജനവിധിയെ പേടിക്കുകയാണ്. പരാജയഭീതിയിൽ നിന്നും സ്വയരക്ഷയക്കായി അക്രമം അഴിച്ചുവിടുകയാണ്.
ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രണ്ട് മുന്നണികളുടെയും ലക്ഷ്യം. യുഡിഎഫിന്റെ ഉള്ളിലിരുപ്പാണ് കെപിസിസി പ്രസിഡിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ബിജെപി നേരത്തെ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു. അത് ശരിയാണെന്ന് നേമത്തെ സംഭവം വ്യക്തമാക്കുന്നു. തീവ്രവാദ ശക്തികളുമായി കൂട്ടുകൂടി ബിജെപിയെ തോൽപിക്കാനാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. വർഗ്ഗീയവാദി എന്നാണ് ഇരുമുന്നണികളും ന്യൂനപക്ഷ മേഖലകളിൽ പ്രചിരിപ്പിച്ചത്. എന്നാൽ ജനം അത് തള്ളിക്കളഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ബിജെപിയോടും തന്നോടുമുള്ള അടുപ്പം കണ്ട് വിറളി പൂണ്ടാണ് ഇരുമുന്നണികളും അക്രമവും വ്യാജപ്രചാരണവും അഴിച്ചുവിടുന്നത്. വർഗീയ വിദ്വേഷം പടർത്തി അധികാര്യം നിലനിർത്താനാണ് ഇരു മുന്നണികളുടെയും ലക്ഷ്യം. എല്ലാമതങ്ങളും ഒരുമിച്ച് സാഹോദര്യത്തിലായാൽ ഇരുമുന്നണനികളുടെയും കഥകഴിയുമെന്നും കുമ്മനം പറഞ്ഞു.
ഉപ്പു സത്യാഗ്രഹത്തിന്റെ വാർഷികദിനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രട്ടീഷ് അടിമത്തിനെതിരെ ജനങ്ങൾ ഗാന്ധിജിക്കൊപ്പം അണിനിരന്നത് പോലെ അറുപതിനാലു വർഷത്തെ യുഡിഎഫ്-എൽഡഫ് ഭരണത്തിൽ നിന്നുള്ള വിമോചനത്തിനായി ജനം വിധിഎഴുതുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: