തിരുവനന്തപുരം: നേമത്ത് നടന്ന സംഘർഷം ആസൂത്രിത നാടകമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. വഞ്ചിയൂർ സെന്റ് ജോസഫി സ്കൂളിൽ ഭാര്യ നിത്യ എസ് നായർക്കൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.
ബിജെപിയെ നേരിടുന്നത് തങ്ങൾ ആണ് എന്ന് വരുത്താനുള്ള ശ്രമായിരുന്നു യുഡിഎഫിന്റേത്.അത് പരാജയപ്പെട്ടു. അപ്പോൾ ന്യുനപക്ഷ വോട്ടനു വേണ്ടിയുള്ള ആസൂത്രിത നാടകമാണ് കഴിഞ്ഞദിവസം രാത്രി നടന്നത്. നേമത്തെ ജനങ്ങൾ അത് തിരിച്ചറിഞ്ഞു. കുമ്മനം രാജശേഖരൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഇത്തവണത്തെത് മാറ്റത്തിലേക്കുള്ള വോട്ടെടുപ്പാണ്. ശബരിമലയും തൊഴിലില്ലായ്മയും അടക്കം ചർച്ച ചെയ്യപ്പെട്ടുവെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: