തിരുവനന്തപുരം: വെല്ലുവിളികളെ അതിജീവിച്ച് എന്‍ഡിഎയ്ക്ക് അനുകൂലമായ ഒരു വിധിയെഴുത്ത് നേമത്ത് ഉണ്ടാകുമെന്ന് നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്. കേരളത്തിലെ ജനങ്ങള്‍ സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി വിധിയെഴുതും. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് യുഡിഎഫ് ധാരണ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പ്രതിബന്ധങ്ങള്‍ അതിജീവിച്ച് ബിജെപി വന്‍വിജയം നേടുമെന്നും ്അദേഹം വ്യക്തമാക്കി.
64 വര്‍ഷമായി അടിച്ചേല്പിച്ച തകര്‍ച്ചയുടെയും വേദനയിലും നിന്നുളള കുതിച്ചുകയറ്റത്തിന് വേണ്ടിയുളള ദാഹമാണ് കാണാന്‍ കഴിയുന്നത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ എങ്ങനെയും എന്ഡിഎയെയെ തോല്പിക്കണം എന്ന ഒറ്റ ഉദ്ദേശ്യമാണുളളത്. ജനങ്ങള്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് എന്‍ഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
തീവ്രവാദ ശക്തികളുടെ പിന്തുണ നേടിയാണ് ഇരുകൂട്ടരും മത്സരിക്കുന്നത്. ആര് ജയിക്കണം എന്നതിനെക്കുറിച്ചല്ല അവരുടെ ചര്‍ച്ച ആര് തോല്‍ക്കണമെന്നാണ്. മഞ്ചേശ്വരത്തെയും നേമത്തെയും ഉള്‍പ്പെടെ ഇരുകൂട്ടരും കൈകോര്‍ക്കുന്നതിനെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് എല്ലായിടത്തും ഇരുമുന്നണികളും തമ്മില്‍ ധാരണയുണ്ടെന്നും കുമ്മനം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: