പൊന്നാനി : പാലക്കാട് മണ്ഡലത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്. കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ സ്വന്തം ബൂത്തില്‍ അതിരാവിലെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്തിലെ ആദ്യ വോട്ടറും ഇ. ശ്രീധരനായിരുന്നു. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് താന്‍ എത്തി വോട്ട് ചെയ്തതെന്നും വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് തനിക്ക് നല്ല വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തില്‍ രാവിലെ ഏഴിന് തന്നെ പോളിങ്് ആരംഭിച്ചു. വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: