കോട്ടയം: ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ നല്ല സര്‍ക്കാര്‍ വരേണ്ടത് അനിവാര്യമാണ് നാടിന്റെ അവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യണം എന്നും അദേഹം ആവശ്യപ്പെട്ടു.
വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി നിലനില്‍ക്കുന്നുണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
തെരഞ്ഞെടുപ്പ് പ്രചരണം കനക്കുന്നവേളയില് എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടത് നേതാക്കളും മന്ത്രിമാരും അഴിച്ചുവിട്ടത്. തിരിച്ചടികള്‍ മനസ്സിലാക്കി പ്രതികരണങ്ങള്‍ തിരുത്താന്‍ നേതാക്കള്‍ തയ്യാറായെങ്കിലും എന്‍എസ്എസ് ഭരണപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തമായി നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: