ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനാ കപ്പലുകളായ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് കില്‍ട്ടാനും പി 8 ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ വിമാനവും ആദ്യമായി ഫ്രഞ്ച് നാവികസേനയുടെ നേതൃത്വത്തിലുള്ള ലാ പെറൂസ് എന്ന ബഹുരാഷ്ട്ര സമുദ്ര അഭ്യാസത്തില്‍ പങ്കെടുക്കുന്നു. 2021 ഏപ്രില്‍ 05 മുതല്‍ 07 വരെ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ആണ് അഭ്യാസം.
ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും വിമാനവും ഫ്രഞ്ച് നാവികസേന, റോയല്‍ ഓസ്ട്രേലിയന്‍ നേവി, ജപ്പാന് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമായി ചേര്‍ന്ന് മൂന്ന് ദിവസം കടലില്‍ ആണ് അഭ്യാസം നടക്കുന്നത്.
ഉപരിതല യുദ്ധം, ആന്റിഎയര് യുദ്ധമുറകള്‍, വ്യോമ പ്രതിരോധ വ്യായാമങ്ങള്‍, ആയുധ വെടിവയ്പ്പ് അഭ്യാസങ്ങള്‍, ക്രോസ് ഡെക്ക് ഫ്ലൈയിംഗ് പ്രവര്‍ത്തനങ്ങള്‍, തന്ത്രപരമായ നീക്കങ്ങള്‍, നാവിക ജോലിപ്പരിചയത്തില് വന്നിട്ടുള്ള പരിണാമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണവും നൂതനവുമായ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് ലാ പെറൂസ് സാക്ഷ്യം വഹിക്കും. സൗഹൃദ നാവികസേനകള്‍ തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൂട്ടായ പ്രവര്‍ത്തനം, ഏകോപനം, പരസ്പരപ്രവര്‍ത്തനക്ഷമത എന്നിവ ഈ അഭ്യാസത്തില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: