ഇന്‍ഡോര്‍: ഭാര്യ ഗര്‍ഭിണി ആകും വരെ ഹിന്ദുവായ ഭര്‍ത്താവ് ഗര്‍ഭിണി ആയപ്പോള്‍ മുസ്ലിം ആണെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമം ചുമത്തി കേസെടുപ്പിച്ച്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് സംഭവം.
ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എന്നാല്‍, ഭാര്യ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു
യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാര ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ദ്വാരകാപുരി എസ്.എച്ച്.ഒ. സതീശ് ദ്വിവേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: