പത്തനംതിട്ട: കോടിക്കണക്കിന് അയ്യപ്പഭക്തരുടെ ഉള്ളുപൊള്ളിച്ച പിണറായി വിജയന്സര്ക്കാരിന്റെ ഭക്തജനദ്രോഹത്തിനെതിരെ പ്രതിഷേധത്തിന്റെ ശംഖൊലിമുഴങ്ങിയത് പന്തളം കൊട്ടാരത്തില്‍ നിന്നായിരുന്നു. രാഷ്ട്രീയമായി ഏറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും എന്നും ഭക്തജനങ്ങള്‍ക്കൊപ്പമാണ് പന്തളംകൊട്ടാരം നിര്‍വാഹക സമിതി. 2018 ഒക്ടോബര്‍ 2ന്, പന്തളത്തു സംഘടിപ്പിച്ച ആദ്യത്തെ നാമജപ ഘോഷയാത്രയ്ക്ക് നേതൃപരമായ പങ്കാണ് പന്തളംകൊട്ടാരം നിര്‍വാഹക സമിതി വഹിച്ചത്.
പന്തളം കൊട്ടാരത്തിന് രാഷ്ട്രീയാതീതമായി എല്ലാ അയ്യപ്പഭക്തരുമായും ആത്മബന്ധമുണ്ട്.ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലനിന്നിട്ടുള്ളതും നിലകൊള്ളുന്നതും.അയ്യപ്പവിശ്വാസത്തെയും ശബരിമല ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും, ശബരിമലയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഭക്തര്‍ക്കൊപ്പം നിന്ന് ചെറുക്കുകയുമാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന കര്‍ത്തവ്യമെന്നും നിര്‍വ്വാഹകസമതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കാലത്ത് പന്തളം പ്രദേശത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവന പന്തളം കൊട്ടാരംനല്കിയിട്ടുണ്ട്. ആ ചരിത്രം അവര്‍ ഇന്നും നിഷേധിക്കുന്നില്ല. പക്ഷേ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്തെറിഞ്ഞ പിണറായിഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യനിലപാടുകള് അംഗീകരിക്കാനാകുന്നില്ല.
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും അമ്മമാര്‍ക്കുമെതിരെ ചുമത്തിയ പതിനായിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കുന്നതുവരെ അവരോടൊപ്പം പന്തളം കൊട്ടാരം ഉറച്ചുനില്‍ക്കുമെന്ന് പലവുരു പന്തളംകൊട്ടാരം നിര്‍വാഹക സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഭഗവാന് അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം കുടുംബത്തിന് എല്ലാത്തരം രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മുകളിലാണ് ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും. അതുകൊണ്ടുതന്നെ 2018ലെ മണ്ഡലകാലം മറക്കരുത് എന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നതില്‍ ആശ്ചര്യമില്ല. ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ടകേസുകള്‍ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അവ്യക്തതയുണ്ടെന്ന് പന്തളംകൊട്ടാരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പ് മുന്പില് കണ്ട് വിശ്വാസി സമൂഹത്തെ കൂടെ നിര്‍ത്താനുള്ള ഗൂഢതന്ത്രമാണോ എന്നഭക്തരുടെ ആശങ്ക അവരും പങ്കുവെച്ചു.യുവതീ പ്രവേശന വിഷയവുമായി നടന്ന പ്രക്ഷോഭത്തില്‍ പോലീസ് എടുത്ത കേസുകള്‍ എല്ലാം ക്രിമിനല്‍ കേസുകളുടെ പട്ടികയില്‍ ആണ് ഉള്ളത്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് പിണറായിസര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റി നല്‍കണമെന്നാണ് കൊട്ടാരം നിര്‍വ്വാഹക സംഘം ആവര്ത്തിച്ചാവശ്യപ്പെട്ടിട്ടുള്ളത്.
കോവിഡ്19ന്റെ മറവില്‍ ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇടതുസര്ക്കാരിന്റെനീക്കത്തിനെതിരേയും പന്തളം കൊട്ടാരം രംഗത്ത് വന്നിരുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ കാതലായ ആചാരങ്ങള്‍ക്കുള്ള വിലക്കുകളില്‍ ഇളവ് അനുവദിക്കാത്ത പക്ഷം ആചാരപരമായ ദര്‍ശനം സാദ്ധ്യമാകുംവരെ വീടുകള്‍ സന്നിധാനമാക്കി പ്രാര്‍ത്ഥന നടത്തണമെന്നായിരുന്നു പന്തളംകൊട്ടാരം ഭക്തരോട് അഭ്യര്‍ത്ഥിച്ചത്.ആചാരങ്ങള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുന്നതിലൂടെ ഭക്തരെ ആചാരലംഘനത്തിന് നിര്‍ബന്ധിക്കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്യുന്നത്. ഇത് തീര്‍ത്ഥാടനത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കും.ആചാരങ്ങള്‍ പാലിക്കാതെ നടത്തുന്ന ദര്‍ശനം വഴി ഭക്തര്‍ക്ക് ആത്മ നിര്‍വൃതിയോ സംതൃപ്തിയോ ലഭിക്കുകയില്ലെന്ന്കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മയും സെക്രട്ടറി നാരായണ വര്‍മ്മയും അന്ന് വ്യക്തമാക്കിയതും അയ്യപ്പഭക്തര്‍ക്കൊപ്പം എന്നുംഎക്കാലവും പന്തളംകൊട്ടാരം നിലകൊള്ളുന്നു എന്നതിന് ഉദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: