ന്യൂദല്‍ഹി: ദേശീയപാതയുടെ നിര്‍മാണവും വീതികൂട്ടലും പുതിയ ഉയരത്തിലെത്തി. 2020-21 വര്‍ഷത്തില്‍ പ്രതിദിനം 37 കിലോമീറ്റര്‍ പാതയാണ് പണിതത്. 2019-20 വര്‍ഷത്തേക്കാള്‍ ഏകദേശം 31 ശതമാനത്തിന്റെ(3,200 കി മീ) വര്‍ധന. 1,233 ദശലക്ഷം ടണ്ണുമായി റെയില്‍വേ മേഖലയിലെ ചരക്കുനീക്കവും എക്കാലത്തെയും പരമാവധിയിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടുശതമാനം വര്‍ധനവ് ഇക്കാര്യത്തിലുണ്ടായി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചരക്കുനീക്കത്തില്‍നിന്ന് മൂന്ന് ശതമാനം അധികവരുമാനം കിട്ടി. റെയില്‍ പാതകളുടെ വൈദ്യൂതീകരണം പോയവര്‍ഷം 6,000 റൂട്ട് കിലോമീറ്ററായിരുന്നു. സാമ്പത്തികവര്‍ഷത്തെ ആദ്യ മൂന്ന് മാസം ലോക്ഡൗണ്‍ മൂലം നഷ്ടമായെങ്കിലും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളായ ഇവ രണ്ടും വലിയനേട്ടം കൈവരിച്ചു.
‘ഒരുദിവസം 37 കിലോമീറ്റര്‍ നിര്‍മിക്കാനായി. 40 കിലോമീറ്റര്‍ എന്ന ലക്ഷ്യമാണ് ഞാന്‍ നിശ്ചയിരിച്ചിരുന്നതെങ്കിലും ഇത് റെക്കോഡാണ്. നിര്‍മാണം അളക്കാന്‍ യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന പരാമീറ്ററുകള്‍ തന്നെ ഞങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.’- കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച വ്യക്തമാക്കി. എങ്കിലും ആകെ 13,400 കിലോമീറ്റര്‍ ദേശീയപാത പണിതു. ദേശീയപതാമന്ത്രാലയം നിശ്ചയിച്ചതിനേക്കാള്‍ 20 ശതമാനം അധികം വരുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: