കൊച്ചി: നിത്യോപയോഗ വസ്തുക്കിറ്റിനു പുറമേ, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച എല്‍ഇഡി ബള്‍ബ് വിതരണ പദ്ധതിയും പിണറായി വിജയന് സര്‍ക്കാരിന്റേതാക്കി മാറ്റാന്‍ കെഎസ്ഇബി. തെരഞ്ഞെടുപ്പല്‍ വോട്ടെടുപ്പിനു മുമ്പ് ബള്‍ബുകള്‍ വീട്ടിലെത്തിക്കാന്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബോര്‍ഡ് ചെയര്മാന്.
മോദി സര്‍ക്കാര്‍ രാജ്യമെമ്പാടും വീടുകളിലെ മറ്റ് ബള്‍ബുകള്‍ മാറ്റി, എല്ലാം എല്‍ഇഡി ആക്കാനാണ് ഉജാല എന്ന പദ്ധതിയിട്ടത്. ഇത് നടപ്പാക്കാന്‍ ഓരോ സംസ്ഥാനത്തും അതത് സര്‍ക്കാരിന്റെ ഏജന്‍സിയെയും നിയോഗിച്ചു. കേരളത്തില്‍ റെയില്‍വേയ്ക്കു പുറമേ സംസ്ഥാന ഏജന്‍സിയായി കെഎസ്ഇബിക്കാണ് ചുമതല. എന്നാല്‍, കെഎസ്ഇബി ഈ പദ്ധതി സ്വന്തമാണെന്നും പിണറായി സര്‍ക്കാരിന്റേതാണെന്നുമാണ് രഹസ്യമായി പ്രചരിപ്പിക്കുന്നത്.
പദ്ധതി പ്രകാരം ലഭിച്ച എല്‍ഇഡി ബള്‍ബുകള്‍ ഇതുവരെ വിതരണം ചെയ്യാതിരുന്ന്, തെരഞ്ഞെടുപ്പ് വേളയില്‍ വീടുകളില്‍ നേരിട്ടെത്തിക്കുകയാണ്. ബള്‍ബ് പിണറായി സര്‍ക്കാരിന്റെ സൗജന്യമാണെന്നും ചിലയിടങ്ങളില്‍ പറയുന്നുണ്ട്. പക്ഷേ, തവണകളായി വൈദ്യുതി ബില്ലിനൊപ്പം പണം പിടിക്കും. അതാണ് വ്യവസ്ഥ. പക്ഷേ, ബള്‍ബ് നല്കുമ്പോള് സൗജന്യമെന്ന് പറയുന്നുമുണ്ട്. മീറ്റര്‍ റീഡിങ് ജോലിക്കാരെക്കൊണ്ട് ബള്‍ബ് വിതരണം ചെയ്യിക്കുകയാണ്. കഴിഞ്ഞ ദിവസം ബോര്‍ഡ് ചെയര്മാന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. വോട്ടെടുപ്പ് നടക്കുന്ന ആറിനു
മുമ്പ് എല്ലാ വീട്ടിലും ബള്ബെത്തിക്കണമെന്നാണ് നിര്‍ദേശം. ആറാം തീയതിവരെ, ബില്ലടയ്ക്കാത്ത വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ പ്രതിദിന വരുമാനത്തില്‍ രണ്ടാഴ്ചയ്ക്കിടെ വലിയ കുറവാണ്.
രാജ്യമെമ്പാടും ഇതിനകം 36.73 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. 74.14 ലക്ഷം എല്‍ഇഡി ട്യൂബുകളും 23.44 ലക്ഷം എല്‍ഇഡി ഫാനുകളുമാണ് വിതരണം ചെയ്തത്. എന്നാല്‍, രാജ്യമെമ്പാടും വഴിവിളക്കുകള്‍ എല്‍ഇഡി ആക്കാനുള്ള പദ്ധതിക്ക് കേരളത്തില്‍ ആവശ്യമുള്ളത് എത്ര ബള്‍ബ്, ട്യൂബുകള്‍ എന്ന കണക്ക് കൊടുക്കാത്ത് കേരളം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: