സാന്റിയാഗോ: കുമ്മനം രാജശേഖരനെപോലുള്ളവരെ പിന്തുണയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ യുവ ഗവേഷകര്‍. കുമ്മനത്തിന്റെ കാലിഫോര്‍ണിയ സന്ദര്‍ശനത്തില്‍ അദ്ദേഹവുമൊത്തുള്ള ദിവസങ്ങളെ ഓര്‍ത്തെടുത്ത് പ്രത്യേക വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍
സന്ദര്‍ശന വേളയില്‍ ആരോഗ്യ രംഗത്ത് അമേരിക്ക കൈവരിച്ച നേട്ടങ്ങളെ കുറിച്ച് മനസ്സിലാക്കിയ കുമ്മനം, ഇത്തരം പഠനങ്ങള്‍ കേരള ജനതയ്ക്കായി ഏത് വിധത്തില്‍ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയുണ്ടായെന്ന് സാന്റിയാഗോയിലെ ജനിതക ഗവേഷണ കേന്ദ്രം ‘ഇല്ലുമിന’ മുന്‍ സീനിയര്‍ മാനേജര്‍ ശ്യാം ശങ്കര്‍ പറയുന്നു. ജനിതക പരിശോധനയിലൂടെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് ‘ഇല്ലുമിന’ .
ക്യാന്‍സര്‍ സംബന്ധിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്ന കാര്യം ‘ഇല്ലുമിന’ വൈസ് പ്രസിഡന്റ് റയാന് ടാഫ്റ്റും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ആയിരത്തിലധികം പേറ്റന്റുകള്‍ ഇതുസംബന്ധിച്ച്് ‘ഇല്ലുമിന’ സ്വന്തമാക്കിയിട്ടുണ്ട്.
‘ഇല്ലുമിന’ ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങള്‍ നോക്കിക്കണ്ടതിനെ തുടര്‍ന്നാണ് മേധാവികളുമായി ചര്‍ച്ച നടത്തിയത്.
രാജ്യത്തിന് വേണ്ടത് ദേശസ്നേഹത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണ്. സമൂഹത്തിന് വേണ്ടത് ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിയുന്ന ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്ന കുമ്മനം രാജശേഖരനെ പോലുള്ള രാഷ്ട്രീയ നേതാക്കളെയാണ് നാടിന് ആവശ്യം. അദ്ദേഹത്തെ പോലുള്ള നേതാക്കളാണ് ഭരിക്കേണ്ടതെന്നും ശ്യാംശങ്കര്‍ കുട്ടിച്ചേര്‍ത്തു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: