തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍. സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി കേരളത്തില്‍ എത്തുന്നത്. ഞായറാഴ്ചയോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച അവസാനിക്കും.
തമിഴ്നാട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സിലും തിരുനെല്‍വേലിയിലും നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. ഇന്ന് വൈകിട്ട് 3.30 ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ കോഴിക്കോട് റോഡ് ഷോ നടത്തും. അതിനുശേഷം ഏഴ് മണിയോടെ വയലാറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു.
കോന്നിയിലും, കഴക്കൂട്ടത്തും പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഇത് കൂടാതെ ബിജെപിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ രാജ്്നാഥ് സിങ്, നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി തുടങ്ങി നിരവധി നേതാക്കളാണ് കേരളത്തില്‍ എത്തിയത്.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കൊട്ടിക്കലാശം അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: