Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ ജോര്‍ജ്കുട്ടി ബോംബ് പൊട്ടിക്കുകയാണ്

ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഓരോന്നായി പരിശോധിച്ച്, അതിനോടുള്ള സര്‍ക്കാര്‍-മുഖ്യമന്ത്രി നിലപാടുകള്‍, പ്രതികരണങ്ങള്‍ വിശകലനം ചെയ്യൂ, ജോര്‍ജുകുട്ടിയെ ഓര്‍മിക്കാതെ മുന്നോട്ടുപോകാനാവില്ല.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 3, 2021, 05:53 am IST
in Article

രണ്ടു ഭാഗങ്ങളിലായി, ബോക്സ് ഓഫീസ് ഹിറ്റായ മലയാള സിനിമ ‘ദൃശ്യ’ത്തിലെ മുഖ്യകഥാപാത്രമാണ് ജോര്‍ജ് കുട്ടി. മലയോര ഗ്രാമത്തില്‍ നിന്നുള്ള, വലിയ വിദ്യാഭ്യാസമില്ലാത്ത, ഒരു സാധാരണക്കാരന്‍. സാങ്കേതികവിദ്യയുടെ വളര്‍ച്ച പലതരത്തില്‍ മനുഷ്യമനസുകളെ സ്വാധീനച്ചതിന്റെ, അത് സമൂഹത്തില്‍ വ്യാപിച്ചതിന്റെ ദോഷവശം ജോര്‍ജ്കുട്ടിയുടെ കുടുംബത്തിനേയും ബാധിച്ചു; അങ്ങനെയാണ് ജോര്‍ജുകുട്ടിയുടെ മകളുടെ ആണ്‍ സഹപാഠി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ അവളുടെ കുളിമുറി ദൃശ്യം രേഖപ്പെടുത്തിയ സംഭവം ദൃശ്യത്തിന്റെ കഥാതന്തുവിലെ വഴിത്തിരിവായത്.

പിന്നെ സംഭവിച്ചതും കഥയുടെ വളര്‍ച്ചയും സങ്കീര്‍ണതകളും സാധാരണക്കാര്‍ക്ക് ചിന്തിക്കാനാവാത്തതാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോയി, എന്തും ചെയ്യാന്‍ സന്നദ്ധനായ ജോര്‍ജ്കുട്ടിയുടെ മനസും പ്രവൃത്തിയും ആര്‍ക്കും ഊഹിക്കാനാവാത്തതാണ്. ജോര്‍ജ് കുട്ടിക്കല്ലാതെ മറ്റാര്‍ക്കും ജോര്‍ജ് കുട്ടിയുടെ നീക്കങ്ങളും ചിന്തകളും അറിയില്ല. ചെയ്യുന്നതെല്ലാം ഒരേയൊരു അജണ്ടയിലാണ്; സ്വരക്ഷയും കുടുംബരക്ഷയും.  

അതിന് ആരെയും വിനിയോഗിക്കും, എന്തും ചെയ്യും, പറയേണ്ടത് മാത്രം പുറത്തു പറയും, ചെയ്യുന്നതൊന്നും ആരും അറിയില്ല; ചെയ്യാന്‍ കൂട്ടുനിന്നവരെയൊക്കെ ആവശ്യം കഴിഞ്ഞാല്‍ തള്ളിക്കളയും. ക്രൂരനാകും, ദയാവാനാകും, ദാനശീലനാകും, കടുംപിടുത്തക്കാരനാകും, ചിലപ്പോഴൊക്കെമാത്രം ജോര്‍ജുകുട്ടി ചിരിക്കും. പലപ്പോഴും വലിഞ്ഞുമുറുകിയ മുഖഭാവമായിരിക്കും. ഒന്നിനെയും ആരെയും ജോര്‍ജുകുട്ടി വിശ്വസിക്കില്ല, തനിക്ക് അനുകൂലമായി ഏത് പ്രചാരണം വേണമെങ്കില്‍ നടത്തുകയും ചെയ്യും.

ദൃശ്യം രണ്ടാം ഭാഗത്തില്‍, ജോര്‍ജ് കുട്ടി വീട്ടിലിരുന്ന് കേബിള്‍ ടിവിയും, സിനിമാ തീയറ്ററും അടക്കം സകലതും മൊബൈല്‍ ഫോണില്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന രംഗമുണ്ട്; പ്രേക്ഷകര്‍ കരുതും അയാള്‍ക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള വഴിയൊരുക്കിയതാണതെന്ന്. പക്ഷേ, നാടിനെ നിരീക്ഷിക്കുകയായിരുന്നല്ലോ അയാള്‍. രണ്ടാംഭാഗത്തും വിജയിച്ച ജോര്‍ജ് കുട്ടിയുടെ ജീവിത കഥയുടെ മൂന്നാംഭാഗം കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക്, ഒരു ‘ബോംബ് പൊട്ടി’ക്കുമെന്നോ ”ബോംബ് പൊട്ടാന്‍ പോകുന്നു” എന്നോ പറഞ്ഞാണ് സിനിമ അവസാനിപ്പിച്ചിരുന്നതെങ്കില്‍ എന്തൊക്കെ പ്രേക്ഷകര്‍ ആലോചിച്ചു കൂട്ടിയേനെ.

ഒരു വീടു കാക്കുന്ന ഗൃഹനാഥന് രഹസ്യങ്ങളാകാം, അതില്‍ സുതാര്യത നമുക്ക് ആവശ്യപ്പെടാനാവില്ല. അതുകൊണ്ട് ജോര്‍ജ്കുട്ടി എന്തു ചെയ്യുന്നുവെന്നതില്‍ നമുക്ക് ഉത്കണ്ഠ വേണ്ട. അത് ‘റീല്‍ ലൈഫ്’ (സിനിമാ ജീവിതം) എന്ന് തിരിച്ചറിഞ്ഞ്, കണ്ട് ആശ്വസിച്ചാല്‍ മതി. പക്ഷേ ‘റീയല്‍ ലൈഫ്’ (ശരിയായ ജീവിതം) അങ്ങനെയല്ലല്ലോ. അത്, ഒരു ജനതയുടെ സംരക്ഷണവും ഭരണവും ഭരണഘടനാപരമായി പ്രതിജ്ഞ ചെയ്ത് ഏറ്റെടുത്തിട്ടുള്ളവരുടെ കാര്യത്തിലാകുമ്പോള്‍; പറഞ്ഞുവരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യമാണ്. സിനിമയിലെ ജോര്‍ജുകുട്ടിയുടെ മനസും പ്രവൃത്തിയുമാണ് മുഖ്യമന്ത്രിയുടെ ‘ഭരണസിനിമ’യിലെ ‘അഭിനയ പ്രവൃത്തി’കളില്‍ കൂടി ചിലര്‍ക്കെങ്കങ്കിലും ഓര്‍മ വരുന്നത്.

ജീവിതമാകുമ്പോള്‍ തെറ്റുകള്‍ സംഭവിക്കും. ശരി മാത്രം ചെയ്യുന്നവര്‍ അസാധാരണക്കാരായിരിക്കും. ഭരണപരമായി തെറ്റുകള്‍ സംഭവിക്കാം, മുഖ്യമന്ത്രിമാര്‍ക്കും. പക്ഷേ, അത് തിരുത്താതെ, തെറ്റാണെന്ന് സമ്മതിക്കാതെ, കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ വിശദീകരണങ്ങള്‍ നല്‍കി, വഴിതിരിച്ചുവിട്ട്, ഒട്ടും സുതാര്യതയല്ലാതെ, ‘കഥ’ നീട്ടി നീട്ടിക്കൊണ്ടുപോകുന്ന തന്ത്രം വിചിത്ര മനസുകാരുടേതാണ്. ഇവിടെ ആരെ സംരക്ഷിക്കാന്‍ ഇതെല്ലാം എന്നതാണ് ചോദ്യം.

ഒരേയൊരാള്‍ക്കേ ഇവിടെ ഭരണകാര്യങ്ങള്‍ അറിയൂ. ആ ഒറ്റയാള്‍ക്കേ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അറിയൂ. പക്ഷേ, ഞാനറിഞ്ഞില്ല, എനിക്കറിയില്ല. എന്നാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം. ചോദിക്കേണ്ടപോലെ ചോദിക്കാത്തതുകൊണ്ടാവുമോ. അതുമല്ല, ചോദിക്കുന്നവരെ നിശ്ശബ്ദരാക്കുകയാണ് പതിവ്. അത് നിയമപരമായ അവകാശത്തോടെ ചോദിക്കുന്നവരാണെങ്കില്‍ ഈ ‘ജോര്‍ജുകുട്ടി’ ആ ഏജന്‍സികളെ ചോദ്യം ചെയ്യും. സിനിമയില്‍ ജോര്‍ജുകുട്ടി ചെയ്തപോലെ, മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഒപ്പം നിര്‍ത്തി നേരിടും. യാത്രാ രേഖകള്‍ കൃത്യമമായുണ്ടാക്കും, തിരുത്തും. അനുകൂലമായ സംഭവങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കും.

ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഓരോന്നായി പരിശോധിച്ച്, അതിനോടുള്ള സര്‍ക്കാര്‍-മുഖ്യമന്ത്രി നിലപാടുകള്‍, പ്രതികരണങ്ങള്‍ വിശകലനം ചെയ്യൂ, ജോര്‍ജുകുട്ടിയെ ഓര്‍മിക്കാതെ മുന്നോട്ടുപോകാനാവില്ല. ജോര്‍ജുകുട്ടി വിനിയോഗിച്ച സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗത്തിലും (ദുര്‍) സമാനതയുണ്ട് – ഐടി വകുപ്പ്. ജോര്‍ജ്കുട്ടിയുടെ അധികാര വിനിയോഗമോ വിനിയോഗിപ്പിക്കലോ ഉണ്ട്- പൊലീസ് സ്വാധീനം, ഡിഎന്‍എ ഫലം വരെ തിരുത്തിച്ചു.  

വ്യാജരേഖയുണ്ടാക്കലുണ്ട്; വേളാങ്കണ്ണിയില്‍ പോയ യാത്രാരേഖ പോലെ. മാധ്യമങ്ങളെ ഇഷ്ടത്തിനൊത്ത് വിനിയോഗിക്കുന്നുണ്ട്-സിനിമയില്‍ ജോര്‍ജുകുട്ടിയുടെ തിരക്കഥ നിര്‍മാണം, പുസ്തക  പ്രസിദ്ധീകരണം. ഇങ്ങനെ ഓരോന്നോരോന്ന് നോക്കിയാല്‍ സമാനതകളേറെയാണ്, ഇപ്പോഴത്തെ കേരള സാമൂഹ്യ-രാഷ്‌ട്രീയ-ഭരണ സംഭവ ഗതികളില്‍.

സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെടെ നടക്കുന്ന ഓരോരോ സര്‍ക്കാര്‍ പ്രേരിത പ്രവര്‍ത്തനങ്ങളും ഒരാള്‍ ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്യുന്നതാണ്. ഒപ്പം ആരെയും കൂട്ടിയിട്ടില്ല, അകറ്റിനിര്‍ത്തിയിട്ടുണ്ട്. ആരും അറിയാത്ത ഇടപാടുകള്‍ ധാരാളം നടന്നിട്ടുമുണ്ട്. ജോര്‍ജ് കുട്ടി ചെയ്ത ‘കൊന്നു കുഴിച്ചുമൂടല്‍’ നടന്നതായി ഉള്ളവരെ ആരോപണമുയര്‍ന്നിട്ടില്ലെന്നു മാത്രം. സത്യത്തെ, വാസ്തവത്തെ ഇല്ലാതാക്കിയെന്ന അര്‍ത്ഥത്തിലാണെങ്കില്‍ അതും പലവട്ടം സംഭവിച്ചു കഴിഞ്ഞു.

ദൃശ്യം രണ്ടാം ഭാഗത്തിലൂടെ ജോര്‍ജുകുട്ടി (സംവിധായകനും) വിജയലക്ഷ്യം കണ്ടെങ്കിലും ഇപ്പോള്‍, രണ്ടാമൂഴം പ്രതീക്ഷിച്ച സംവിധാനം ചെയ്യുന്ന തിരക്കഥയ്‌ക്ക് വിജയപ്രതീക്ഷ അതിവേഗം ഇല്ലാതാകുകയാണ്. അതുകൊണ്ടുതന്നെയാണ് ‘കഥ’യുടെ പരിണാമഗുപ്തി കളഞ്ഞുകൊണ്ട് ‘ഒരു ബോംബ് പൊട്ടുന്ന’ കാര്യം ഈ ‘ജോര്‍ജ്കുട്ടി’ പറഞ്ഞത്. അതും ഒരു വിചിത്ര മനശാസ്ത്രമാണ്.  

പരാജയഭീതിയാണെന്ന് തോന്നാം, അങ്ങനെ വ്യാഖ്യാനിക്കാം. എന്നാല്‍ വിജയത്തിനുള്ള ഒരു തന്ത്രം കൂടിയാണത്. രണ്ടുമൂന്ന് തരത്തില്‍ കാണണം അതിനെ-ഒന്ന്: ആഘാതം ലഘൂകരിക്കാനുള്ള ശ്രമം. രണ്ട്: പ്രതിരോധിക്കാന്‍ പരിശ്രമം, മൂന്ന്: എതിരാളികളുടെ ശ്രദ്ധ അതില്‍ മാത്രം കേന്ദ്രീകരിക്കാനുള്ള ലക്ഷ്യം. (അത് മാജിക്ക്കാരുടെ തന്ത്രം കൂടിയാണ്). പക്ഷേ ദൃശ്യം മൂന്നാംഭാഗമോ നാലാംഭാഗമോ വന്നാലും വെള്ളിത്തിരയില്‍ നിന്നിറങ്ങിവന്ന് ജോര്‍ജ്കുട്ടി സമൂഹത്തെ ഒന്നും ചെയ്യാന്‍ പോകുന്നില്ല. റിയല്‍ ലൈഫില്‍ അങ്ങനെയല്ല, ഒരു വീടുപോലുമല്ല, സംസ്ഥാനമാണ് ഏല്‍പ്പിച്ചു കൊടുക്കാന്‍ ചോദിക്കുന്നത്.

Tags: Pinarayi Vijayanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.