വാഹന വിപണയില്‍ കുതിപ്പ് തുടര്‍ന്ന് ടാറ്റാ മോര്‍ട്ടോഴ്‌സ്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 422.44 ശതമാനം വര്‍ധനവ്. 29,654 വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വില്‍പ്പന നടത്തിയത്. 2020 മാര്‍ച്ചില്‍ 5,676 വാഹനങ്ങള്‍ മാത്രമാണ് ടാറ്റയ്‌ക്ക് വില്‍ക്കാന്‍ സാധിച്ചത്. ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര ആഭ്യന്തര വില്‍പ്പനയാണ് കഴിഞ്ഞ മാസം നടന്നതെന്ന് ടാറ്റ മോട്ടോഴ്സ് അധികൃതര്‍ വ്യക്തമാക്കി.
ടാറ്റ ടിയാഗോ, ടാറ്റാ ടിഗോര്‍, ടാറ്റ ആള്‍ട്രോസ്, ടാറ്റ നെക്‌സണ്‍, ടാറ്റ ഹാരിയര്‍, ടാറ്റാ സഫാരി എന്നിവയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ ടാറ്റയുടെ വാഹനങ്ങള്‍. 2021 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ടാറ്റ സഫാരിയുടെ വില 14.69 ലക്ഷം മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരി എസ്യുവിയും. ടാറ്റ ഹാരിയര്‍ എസ്യുവിയുമായി രൂപത്തില്‍ സാമ്യമുണ്ട്. ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്ലാമ്പ്, ബംമ്പര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം സമാനമെങ്കിലും ബൈ ആരോ ഡിസൈനിലുള്ള ഗ്രില്ല് ഹാരിയറില്‍നിന്ന് വ്യത്യസ്തമാക്കുന്നു. പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളും ക്രോമിയം സ്ട്രിപ്പില്‍ സഫാരി ബാഡ്ജിംഗ് നല്‍കിയിട്ടുള്ള റൂഫ് റെയിലും വശങ്ങളുടെ സൗന്ദര്യം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: