കോന്നി: ശരണം വിളിയോടെ കോന്നിയിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്വാമിയേ ശരണമയ്യപ്പ എന്ന് മൂന്നിലേറെ തവണ ശരണം വിളിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്.
മലയാളം അറിയാത്തവര്‍ക്കായി ഹിന്ദിയില്‍ രണ്ടു വാക്ക് സംസാരിക്കുകയാണ്. ഇവിടെ തടിച്ചു കൂടിയിരിക്കുന്ന ജനക്കൂട്ടം, നാലു വശത്തായി നിരന്നിരിക്കുന്ന ജനസഞ്ചനയം ദല്‍ഹിയില്‍ ഇരുന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തവര്‍ മനസിലാക്കിക്കോണം, കേരളത്തിന്റെ തെരഞ്ഞെടുപ്പിലെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നും നരേന്ദ്ര മോദി.
കേരളത്തിലെ ഗുഹാക്ഷേത്രമായ തൃക്കക്കുടി കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭം ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീ ക്ഷേത്രം എന്നീ ആരാധനാലയങ്ങളെ ഞാന്‍ വണങ്ങുന്നു.ഒപ്പം, പന്തളം കേരള വര്‍മയുടെ സാഹിത്യ സംഭാവനകളും ഇലന്തൂര്‍ ഗാന്ധി കെ.കുമാറിന്റെ സാമൂഹ്യപരിഷ്കരണ സംഭാവനകളും ഇവിടെ സ്മരിക്കുന്നു.
ഇ. ശ്രീധരനെ പോലുള്ള പ്രൊഫഷണലുകള്‍ എന്‍ഡിഎക്ക് വേണ്ടി അണിനിരക്കുയാണ്. എന്‍ഡിഎയുടെ വികസന നയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: