തിരുവനന്തപുരം : തന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഫോണ്‍ വില കൊടുത്ത് വാങ്ങിയതാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലൃഷ്ണന്‍. ഐഫോണിന്റെ കാര്യം അന്വേഷണത്തില്‍ തെളിഞ്ഞില്ലേ. ആരോപങ്ങള്‍ ഉയര്‍ന്നാല്‍ പകച്ച് പനിപിടിച്ച് വീടിനുള്ളില്‍ കിടക്കാന്‍ ഞങ്ങളെ കിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു
ഐഫോണ്‍ വിഷയത്തില്‍ ആരോപണങ്ങള്‍ ഇനിയും ഉയര്‍ന്ന് വന്നേക്കാം. അതിനെയെല്ലാം ഭയക്കാതെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു. തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരിച്ചു വരുന്നത് സംബന്ധിച്ച് ആരോഗ്യം വീണ്ടെടുക്കുന്നതിനനുസരിച്ച് പാര്‍ട്ടി വിലയിരുത്തും. ചികിത്സയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റന്‍ എന്ന പ്രയോഗം പാര്‍ട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങള്‍ ആണ് അത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. ഇത് ജനകീയ ഇടപെടലിന്റെ ഭാഗമായി കണ്ടാല്‍ മതി. പാര്‍ട്ടിയും എല്‍ഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയത്.
ബോംബ് ബോംബ് എന്ന് കുറെ ആയി പറയുന്നു. അങ്ങനെ പറയുന്നവര്‍ ഇപ്പോള്‍ ചില പടക്കങ്ങള്‍ പൊട്ടിച്ച് തുടങ്ങിയിട്ടുണ്ട്. ബോംബല്ല ആറ്റം ബോംബ് ഇട്ടാലും ഇനി ഇടതുപക്ഷത്തിന് ഒന്നും പറ്റാനില്ല. അതേസമയം തലശ്ശേരിയില്‍ വോട്ട് കച്ചവടം ഉണ്ടെന്നും ഇത് പതിവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: