ചങ്ങനാശ്ശേരി: അഞ്ചുവിളക്കിന്റെ നാട്ടില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി എന്‍ഡിഎ മഹാസമ്മേളനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന് നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴയ്ക്കാട്ട് ബസ് സ്റ്റാന്റില്‍ നടന്ന മഹാസമ്മേളനം ആവേശമായി. കനത്ത മഴയെ അവഗണിച്ച് നൂറു കണക്കിന് പ്രവര്‍ത്തകരാണ് സമ്മേളനത്തിലും നഗരത്തില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്തത്.
ഉച്ചകഴിഞ്ഞതു മുതല്‍ തന്നെ സമ്മേളനവേദിയിലേക്ക് പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. സമ്മേളനം ആരംഭിച്ചപ്പോള്‍ പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളെയും കൊണ്ട് വേദി നിറഞ്ഞു കവിഞ്ഞു.
പുതിയ കേരളത്തിനായി മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സമ്മേളനത്തോടെ ചങ്ങനാശ്ശേരിയില്‍ മാറ്റത്തിന്റെ കാറ്റു വീശുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ സമ്മേളനം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രചാരണത്തില്‍ ഒരു പടികൂടി മുന്നിലെത്തിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഹെലികോപ്ക്ടര്‍ യാത്രയില്‍ തടസം നേരിട്ടതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ചങ്ങനാശ്ശേരിയില്‍ എത്താനായില്ല.
സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന് നായരെ നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ്, ജനറല്‍ സെക്രട്ടറിമാരായ ബി.ആര്. മഞ്ജിഷ്, വി.വി. വിനയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരമണിയിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിലും വികസനം വരേണ്ടതുണ്ട്. കേരളം മാറുന്നതിനൊപ്പം ചങ്ങനാശ്ശേരിയിലും മാറ്റമുണ്ടാകുമെന്നും അഡ്വ. ജി. രാമന് നായര്‍ പറഞ്ഞു.
സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എ. മനോജ് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് അഡ്വ എന്‍.കെ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍മാത്യു, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പി.കെ. കൃഷ്ണന്, നേതാക്കളായ എം.ബി. രാജഗോപാല്‍, ബി. രാധാകൃഷ്ണമേനോന്, കെ.ജി. രാജ്മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.ഡി. രവീന്ദ്രന്, പി.പി. ധീരസിംഹന്‍, വി.വി. വിനയകുമാര്‍, ബി.ആര്. മഞ്ജീഷ്, ഷൈലമ്മ രാജമ്മ, എം.പി. രവി, പ്രസന്നകുമാരി ടീച്ചര്‍, സന്തോഷ് പോള്‍, അമ്പിളി വിനോദ്, രാമകൃഷ്ണന് നായര്‍, സുധാമണിദാസപ്പന്, ശാന്തി മുരളി, എം.എം. ജോഷി, കെ.ആര്. ഗോപാലകൃഷ്ണന്, പി.കെ. ഗോപാലകൃഷ്ണന്, എസ്.എസ്. സൂരജ്, രാജമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനശേഷം വേഴയ്ക്കാട്ട് ബസ് സ്റ്റാന്റില്‍ നിന്നും പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് റോഡ്ഷോ നടത്തി. വാദ്യമേളത്തിന്റെ അകമ്പടിയോടെ ബലൂണുകളും നിരവധി ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന് നായര്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: