ന്യൂദല്‍ഹി: ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിര്‍ ഒഗ്രോഷെന 2021 (‘ഫ്രണ്ട് റണ്ണര്‍ ഓഫ് പീസ്’) ബംഗ്ലാദേശില്‍ നടക്കും. വിമോചനത്തിന്റെ 50 മഹത്തായ വര്‍ഷങ്ങളുടേയും, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയുടേയും സ്മരണാര്‍ത്ഥം ആണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
2021 ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 12 വരെ നടക്കുന്ന അഭ്യാസത്തില്‍ ദോഗ്ര റെജിമെന്റില്‍ നിന്നുള്ള ഒരു ബറ്റാലിയനിലെ ഓഫീസര്‍മാര്‍, ജെസിഒകള്‍, ജവാന്മാര് എന്നിവരുള്‍പ്പെടെ 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘവും, റോയല്‍ ഭൂട്ടാന് ആര്‍മി, ശ്രീലങ്കന്‍ ആര്‍മി, ബംഗ്ലാദേശ് ആര്‍മി എന്നീ സേനകളില്‍നിന്നുള്ള സംഘങ്ങളും പങ്കെടുക്കും.
‘ശക്തമായ സമാധാന പരിപാലന പ്രവര്‍ത്തനങ്ങള്‍’ എന്നതാണ് അഭ്യാസത്തിന്റെ പ്രമേയം. യുഎസ്എ, യുകെ, തുര്‍ക്കി, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക നിരീക്ഷകരും പരിശീലനത്തിലുടനീളം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: