ചേര്‍ത്തല: നവോത്ഥാന മതിലിനായി സഹകരിച്ച താനടക്കമുള്ള ശ്രീനാരായണീയരെ പിണറായി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ട്രസ്റ്റ് ഡയറക്റ്റര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച അയ്യപ്പ സംഗമവും നാമജപ ഘോഷയാത്രയും ചേര്‍ത്തല ഗുരുമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളെയൊക്കെ വഞ്ചിച്ചു കൊണ്ടാണ് ശബരിമല സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്.അപ്പോഴുണ്ടായ പ്രയാസവും മനസിലെ വേദനയും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് പ്രീതി നടേശന്‍ പറഞ്ഞു.
കോടതിയുത്തരവുണ്ടായാലും കേരളത്തിലെ വിശ്വാസികളായ സ്ത്രീകളാരും ആചാരലംഘനം നടത്തി ശബരിമലയിലേക്ക് പോകാറില്ല.നിലവിളക്കു കൊളുത്തുന്നതില്‍പ്പോലും ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരാണ് ഹിന്ദുക്കള്‍. തെരുവുകളില്‍ നടന്ന നാമജപ പ്രതിഷേധങ്ങള്‍ക്ക് പോകരുതെന്ന് അന്ന് എസ് എന്‍ ഡി പി യോഗം പറഞ്ഞത് സമുദായാംഗങ്ങള്‍ കേസില്‍പ്പെടുമെന്ന് ഭയന്നാണ്. വന്‍ ജാമ്യത്തുക നല്‍കി സമുദായാംഗങ്ങളെ ഇറക്കി ക്കൊണ്ടു വരാനുള്ള സാമ്പത്തികശേഷി എസ് എന്‍ ഡി പി യോഗത്തിനില്ല.
ആചാരലംഘനം നടത്തി ശബരിമലയില്‍ ഒരു സ്ത്രീയേയും കയറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഓരോ ക്ഷേത്രങ്ങളിലും ഓരോ അനുഷ്ഠാനങ്ങളുണ്ട്. 60 വയസ്സു കഴിയുന്നതിനിടയില്‍ 3 തവണ താന്‍ അയ്യപ്പനെക്കണ്ട് തൊഴുതിട്ടുണ്ടെന്നും ചെയ്തുപോയ തെറ്റിനെയോര്‍ത്ത് ഖേദിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹിന്ദുക്കളുടെ ക്ഷേത്രാചാരങ്ങള്‍ക്ക് മാത്രമാണ് വിലക്കുകളുള്ളത് എന്നതും ശ്രദ്ധേയമാണ്.
അധകൃതര്‍ക്ക് പൂജ ചെയ്യാന്‍ അവകാശമില്ലാതിരുന്ന കാലത്താണ് ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ഗുരുവിനെ വേണ്ടത്ര മനസ്സിലാക്കാന്‍ വിപ്ലവ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് പ്രവൃത്തിക്കുന്നത്.രാഷ്‌ട്രപതിയുടെ പ്രസംഗത്തില്‍പ്പോലും ഗുരുദേവദര്‍ശനങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. ഹിന്ദുക്കളെ ജന്തു കണക്കെ പരിഗണിക്കുന്ന നാട്ടില്‍ ഗരുദേവ ദര്‍ശനങ്ങള്‍ക്കൊത്ത് രാജ്യം മാറണമെങ്കില്‍ കേരളത്തിലും എന്‍ ഡി എ സര്‍ക്കാര്‍ വരണം.
യുപി എ സര്‍ക്കാര്‍ ഉണ്ടാക്കി വെച്ച കടങ്ങള്‍ മുഴുവന്‍ വീട്ടിയത് മോദി സര്‍ക്കാരാണ്. 24000 കോടി രൂപ പലിശയടച്ചു കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചത് മോദി സര്‍ക്കരാണ്. ഈ നാട്ടില്‍ കിറ്റിന്റെ കാര്യ പറയുന്നവര്‍ ഒന്ന് മനസ്സിലാക്കണം. ആ കിറ്റിലുള്ളതെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണ്. എനിക്കടക്കം കിട്ടിയ 5 കിലോ അരി മോദി സര്‍ക്കാരിന്റെ ഭരണ നേട്ടത്തിന്റെ ഉദാഹരണമാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തിയതോടെ ഉദ്യോഗസ്ഥ ഭരണം കാര്യക്ഷമമായി. അഴിമതിരഹിതഭരണം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി. ഒരു കാലത്ത് ഇന്ത്യ ഭരിച്ചവര്‍ വികസനം മുഴുവന്‍ കുടുംബത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവരുടെ എടുത്തുപറയാവുന്ന സംഭാവന അടിയന്തരാവസ്ഥ മാത്രമായിരുന്നു. മക്കള്‍ക്കോ മരുമക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി മോദിജി ഒന്നും ചെയ്തില്ല. കേരളത്തിലേക്ക് നോക്കിയാല്‍ പി എസ് സി റാങ്ക് ജേതാക്കള്‍ വരെ തെക്കു വടക്ക് നടക്കേണ്ട ഗതികേടിലാണ്. നരേന്ദ്ര മോദിയുടേയും എന്‍.ഡി എയുടേയും ഭരണ ശൈലിയും വികസന നേട്ടങ്ങളും കണ്ടിട്ടാണ് ഒരു പാര്‍ട്ടിയിലും അംഗത്വമില്ലാതിരുന്ന താന്‍ ബി.ഡി ജെ എസ്സില്‍ അംഗത്വമെടുത്തതെന്നും പ്രീതി നടേശന്‍ പറഞ്ഞു.
സീമാ ജാഗരണ്‍ മഞ്ച് സംയോജകന്‍ എ ഗോപാലകൃഷ്ണന്‍, ചേര്‍ത്തല നിയോജക മണ്ഡലം സംയോജകന്‍ ജയകൃഷ്ണന്‍, ഹിന്ദു ഐക്യവേദി നേതാക്കളായ ബിന്ദു മോഹന്‍, അഡ്വ. രാജേഷ്, എല്‍.പി ജയചന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, നഗര സഭാ കൗണ്‍സിലര്‍ ആശാ മുകേഷ്, സാനു സുധീന്ദ്രന്‍, എന്‍.ഡി എ സ്ഥാനാര്‍ത്ഥി അഡ്വ. പി എസ് ജ്യോതിസ്സ് എന്നിവര്‍ പങ്കെടുത്തു. പ്രീതി നടേശന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: