കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശനിക്ഷേപമുണ്ടെന്നതിന് തെളിവായുള്ള രേഖകള്‍ നല്കി ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് (ഇഡി) നന്ദകുമാര്‍ ഇത് സംബന്ധിച്ച രേഖകള്‍ കൈമാറിയത്. കഴിഞ്ഞ രണ്ട് തവണ രേഖകള്‍ കൈമാറിയ നന്ദകുമാര്‍ വ്യാഴാഴ്ച മൂന്നാം തവണ നല്കിയ രേഖകളിലാണ് പിണറായിയുടെ വിദേശസ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, എം.എ. ബേബി, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരെ 90 ശതമാനം പ്രധാനപ്പെട്ട രേഖകളും ഇഡിയ്ക്ക് കൈമാറിയെന്നും നന്ദകുമാര്‍ പറഞ്ഞു. ഇനി 10 ശതമാനം രേഖകള്‍ കൂടി അടുത്ത ദിവസം കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ ഇന്റലിജന്‍സ് ഡയറ്കടറേറ്റിന് 2006ല്‍ നന്ദകുമാര്‍ നല്കിയ പരാതിയുടെ തുടര്‍ അന്വേഷണമാണ് ഇഡി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: