തിരുവനന്തപുരം: അവശേഷിച്ചിരുന്ന നാഫ്തയും ഉപയോഗിച്ച ശേഷം കായംകുളം താപവൈദ്യുത നിലയം അനിശ്ചിത കാലത്തേക്ക് അടച്ചു. താപനിലയത്തില്‍ ഉണ്ടായിരുന്ന നാഫ്ത ഇന്ധനം ഇന്നലെ രാത്രിയോടെ ഉപയോഗിച്ച് തീര്‍ന്നിരുന്നു. ഇതോടെയാണ് നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം നിര്‍ത്തിയത്. കായംകുളത്തുനിന്നും കഴിഞ്ഞ ഏഴു വര്‍ഷമായി കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിയിരുന്നു. നാഫ്തയുടെ വില ഉയര്‍ന്നതിനാല്‍ നിലയത്തില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്കും വിലയും കൂടുതലായിരുന്നു.
നിലയത്തില്‍ ശേഖരിച്ച നാഫ്ത പ്രവര്‍ത്തിപ്പിച്ച് തീര്‍ക്കുന്നതിനു വേണ്ടി മാര്‍ച്ച് ഒന്നു മുതല്‍ വൈദ്യുതി വാങ്ങാമെന്ന് കെഎസ്ഇബി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ പ്രകാരമാണ് നിലയം ഇത്രയും കാലം പ്രവര്‍ത്തിച്ചത്. ഇക്കാലയളവില്‍ പത്തുലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി വാങ്ങിയത്. നിലയം അടച്ചതിന് ശേഷവും 225 മെട്രിക് ടണ്‍ നാഫ്ത അവശേഷിക്കുന്നുണ്ട്. ഇതു ടാങ്കിന്റെ ഏറ്റവും അടിഭാഗത്തായതിനാല്‍ പമ്പ് ചെയ്ത് ഉപയോഗിക്കാനാവില്ലന്നാണ് അധികൃതര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: