ന്യുദല്‍ഹി: 2021 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 വരെ എല്ലാ ദിവസങ്ങളിലും പൊതു, സ്വകാര്യ മേഖലയിലെ എല്ലാ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങളും (സിവിസി)തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. 2021 ഏപ്രില്‍ മാസത്തില്‍ ഗസറ്റഡ് അവധിദിനങ്ങള്‍ ഉള്‍പ്പെടെ മാസത്തിലെ എല്ലാ ദിവസങ്ങളിലും ഈ സിവിസികളില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട്.
കോവിഡ് വാക്സിനേഷന്റെ വേഗതയിലും കവറേജിലും ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് ഉറപ്പാക്കുന്നതിന് എല്ലാ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് 2021 മാര്‍ച്ച് 31 ന് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് പ്രവര്‍ത്തനങ്ങള്‍ ഉന്നത തലത്തില്‍ പതിവായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുന്നതും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: