തിരുവനന്തപുരം: അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടത്തിൽ ഒരു മരണം. ആര്യനാട് വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്.
പ്രചാരണത്തില്‍ ഉണ്ടായിരുന്ന കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ ബൈക്ക് ഡോറില്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. അരുവിക്കര മണ്ഡലത്തിലെ പാലയക്കോണത്താണ് ദാരുണ സംഭവം നടന്നത്. സമീപത്തു കൂടി വന്ന കെഎസ്‌ആർടിസി ബസ് പ്രദീപിനെ തട്ടിയതായും പറയുന്നുണ്ട്.
ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രദീപ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: