ലണ്ടന്‍: ബെല്‍ജിയവും നെതര്‍ലന്‍ഡ്സും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍ വിജയം നേടി. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗലും വിജയം സ്വന്തമാക്കി.
ബെല്‍ജിയവും നെതര്‍ലന്‍ഡും ചേര്‍ന്ന് പതിനഞ്ച് ഗോളുകളാണ് എതിരാളികളുടെ ഗോള്‍വലകളിലേക്ക് അടിച്ചുകയറ്റിയത്. ഗ്രൂപ്പ് ഇ യില്‍ ബെല്‍ജിയം ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് ബെലോറസിനെ തകര്‍ത്തുവിട്ടു. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ് മടക്കമില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ കീഴടക്കി. ഈ വിജയത്തോടെ ഗ്രൂപ്പില്‍ തുര്‍ക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ച ലക്സംബര്ഗ്് രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗലിനെയും അട്ടിമറിക്കുമെന്ന് തോന്നി. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി അവര്‍ റൊണോയുടെ പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. റൊഡ്രീഗോയാണ് സ്കോര്‍ ചെയ്തത്. റൊണോയുടെ കളിമികവില്‍ ശക്തമായി തിരിച്ചുവന്ന പോര്‍ച്ചുഗല്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം ഉറപ്പാക്കി. ഡിയോഗോ ജോട്ട, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജോവോ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തില്‍ അലക്സാണ്ടര്‍ മിത്രോവിച്ചിന്റെ ഇരട്ട ഗോളില്‍ സെര്‍ബിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് അസര്‍ബൈജാനെ പരാജയപ്പെടുത്തി. 16, 81 മിനിറ്റുകളിലാണ് മിത്രാവിച്ച് ഗോള്‍ നേടിയത്.
ഗ്രൂപ്പ് എച്ചില് തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലോവാക്യ പരാജയപ്പെടുത്തി. മൂന്ന്് മത്സരങ്ങളില്‍ ആറു പോയിന്റുള്ള റഷ്യ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാള്‍ട്ടയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ഇ യില്‍ വെയ്ല്‍സ് എതിരില്ലാത്ത ഒരു ഗോളിന് ചെക്ക്് റിപ്പബഌക്കിനെ തോല്‍പ്പിച്ചു. ഏഷ്യന്‍ മേഖലാ യോഗ്യതാ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയില്‍ സൗദി അറേബ്യ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പലസ്തീനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: