തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്കി. ഏപ്രില്‍ എട്ടിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു രണ്ടാമത്തെ തവണയാണ് സ്പീക്കര്‍ക്ക് നോട്ടീസ് അയക്കുന്നത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണ ഇടപാട് കേസിലെ പ്രമുഖരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ അസംബന്ധമാണെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: