തിരുവനന്തപുരം: തീരദേശത്തെ ഇളക്കി മറിച്ചായിരു തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി യുടെ ഇന്നത്തെ പര്യടനം. വേളിയിലെ പഴയകാല പ്രവര്ത്തകന് കുമാറിന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം. കൊച്ചുവേളി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഭിസുലെ നിലവിളക്ക് തെളിച്ച് പരിയടനം ഉദ്ഘാടനം
. മാധവപുരം, പൊഴിക്കര തീരദേശങ്ങളിലെ മത്സ്യ തൊഴിലാളികളുടെ സ്വീകരണം. കൊച്ചുവേളി പള്ളിയിലും വെട്ടുകാട്ടുപളളിയിലും എത്തി മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ബാലനഗര്‍, രാജീവ് നഗര്‍, ജിവിരാജ നഗര്‍ എന്നിവിടങ്ങളിലെല്ലാം സിനിമാ നടന് കൂടിയായ സ്ഥാനാര്ത്ഥിയെകാണാന് ആള്‍ക്കൂട്ടം. കണ്ണന്തറയില് കോണ്‍ഗ്രസില്‍ നിന്ന് മാറി ബിജെപിയില്‍ എത്തിയ 50 ഓളം കോണ്‍ഗ്രസുകാരുടെ വക സ്വീകരണം.
ശംഖുംമുഖം, വലിയതുറ, ചെറിയതുറ വഴി ബീമാപള്ളിയില്‍. വാഹനം നിര്‍ത്തി നാട്ടുകാര്‍ കരിക്ക് വെള്ളം കൊടുത്തു.
പൂന്തുറ ജംഗ്ഷനില്‍ ഗംഭിര സ്വാകരണം. മുട്ടത്തറ പെരുനെല്ലിയില്‍ സ്വീകരണം എത്തിയപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഒപ്പം ചേര്‍ന്നു. പര്യടനം റോഡ് ഷോ ആയി. പ്രവര്‍ത്തകര്‍ അണിയിച്ച രാജസ്ഥാന് തലപ്പാവ് ധരിച്ച് തുറന്നവാഹനത്തില്‍ സുരേന്ദ്രനും കൃഷ്ണകുമാറും . റോഡിനിരുപുറവും ആളുകള്‍ അഭിവാദ്യം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: