കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം സീറ്റ് നഷ്ടപ്പെടുമോയെന്ന ഭയമാണ് മമത ബാനര്‍ജിക്ക്. അവര്‍ക്കത് നഷ്ടമാവുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബംഗാള്‍ ഹൂഗ്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ ഏപ്രില്‍ ഒന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നന്ദിഗ്രാമിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ് അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാര്‍ ഭരണത്തേയും നദ്ദ രൂക്ഷമായി വിമര്‍ശിച്ചു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയ്‌ക്ക് എതിരായി മത്സരിക്കുന്നത്. ഇതിന് മുമ്പും നന്ദി ഗ്രാമില്‍ നിന്ന് സുവേന്ദു അധികാരിയാണ് ജയിച്ചത്.
അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില മോശം അവസ്ഥയിലേക്ക് നീങ്ങി. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ ബംഗാള്‍ മുന്‍പന്തിയിലാണ്. ജല്‍പൈഗുരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. മാ മതി മനുഷ് എന്ന മുദ്രാവാക്യം മുഴക്കുന്ന പാര്‍ട്ടി സ്ത്രീകള്‍ക്കായി എന്തുചെയ്തുവെന്നും നദ്ദ ചോദിച്ചു.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി തറക്കല്‍ നിര്‍വ്വഹിക്കുന്ന അന്ന് ബംഗാളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. രാമക്ഷേത്രത്തിനായുള്ള ആദ്യ ചുവടുവെയ്‌പ്പില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ മമതയുടെ തൃണമൂല്‍ സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: