കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. പവന് 200 രൂപ കുറഞ്ഞ് 32,880 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പതിനൊന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. പവന് 33,600 രൂപയായിരുന്നു ഇന്നലത്തെ വില. മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസമായി തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ കുത്തനെ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: