പുതുച്ചേരി : ബംഗാള്‍, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയ തരംഗമാണ് കാണാന്‍ സാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുച്ചേരിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി വി. നാരായണ സ്വാമി സര്‍ക്കാരിനെ രുക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പരാജയം ആയിരുന്നു. കാലങ്ങളായി പ്രവര്‍ത്തന രഹിതമായി അവശേഷിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പട്ടികയില്‍ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളത്.
മുന്‍ മുഖ്യമന്ത്രിയുടെ കുടുബവുമായി നേരിട്ട് ബന്ധമുള്ള അഴിമതിയെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പറയുന്നുണ്ടെന്നും മോദി പറഞ്ഞു. വിദ്യാഭ്യാസം, പിന്നാക്കവിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളില്‍ പുതുച്ചേരി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സംസ്ഥാനം നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി മോദി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏപ്രില്‍ ആറിനാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: